മെഡിക്കല്‍ അലവന്‍സ് പോളിസിയുമായി മുത്തൂറ്റ് ഗ്രൂപ്പ്

മെഡിക്കല്‍ അലവന്‍സ് പോളിസിയുമായി മുത്തൂറ്റ് ഗ്രൂപ്പ്

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് മുത്തൂറ്റ് ഹോസ്പി ക്യാഷ് എന്ന പേരില്‍ മെഡിക്കല്‍ അലവന്‍സ് പോളിസി പുറത്തിറക്കി.ചികിത്സാച്ചെലവിനു പുറമേ ആശുപത്രിയിലേക്കുള്ള യാത്രാച്ചെലവ്, രോഗിയുടെ സഹായി, രോഗം മൂലം നഷ്ടപ്പെടുന്ന ശമ്പളം, മറ്റ് അപ്രതീക്ഷിത ചെലവുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവയ്ക്ക് കവറേജ് ലഭിക്കുന്നതാണ് ഈ പോളിസി.

രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പോളിസിയാണിതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. പ്രായം, നിലവിലുള്ള രോഗം എന്നിവ കണക്കിലെടുക്കാതെ ആര്‍ക്കും ഈ പോളിസി എടുക്കാം. ചിലരോഗങ്ങള്‍ ഒഴികെ, ചെലവുകള്‍ വ്യക്തമാക്കുന്ന ബില്ലുകളോ വൗച്ചറുകളോ ക്ലെയിമിനായി സമര്‍പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍നിന്നുള്ള ഡിസ്ചാര്‍ജ് കാര്‍ഡിനൊപ്പം ക്ലെയിം ഫോം കൂടി സമര്‍പ്പിച്ചാല്‍ മതി. മറ്റു പോളിസികളുള്ളവര്‍ക്ക് അധിക കവറേജിനായി ഈ പോളിസി എടുക്കാവുന്നതാണ്. മറ്റു പോളിസികളിലെ ഗുണഫലങ്ങള്‍ പരിഗണിക്കാതെ തന്നെ ഈ പോളിസിയനുസരിച്ചുള്ള ക്ലെയിം ലഭ്യമാക്കും.

ആശുപത്രിയില്‍ കഴിയുന്ന ഓരോ പൂര്‍ണദിവസത്തിനും രോഗിക്ക് ക്യാഷ് ലഭ്യമാക്കുന്നുവെന്നതാണ് മറ്റൊരു ആനുകൂല്യം. ഐസിയുവില്‍ കിടക്കേണ്ടിവന്നാല്‍ ഇരട്ടി ക്യാഷ് ലഭിക്കും. പരമാവധി 7 ദിവസത്തേക്കാണ് ഇതു ലഭിക്കുക. മുന്‍കൂര്‍ മെഡിക്കല്‍ പരിശോധന ആവശ്യമില്ല. പ്രതിദിനം 1000 രൂപ മുതല്‍ 10,000 രൂപവരെയാണ് ഹോസ്പിറ്റല്‍ അലവന്‍സായി ലഭിക്കുക. പോളിസിക്ക് അടയ്ക്കുന്ന 25000 രൂപ വരെയുള്ള പ്രീമിയത്തിന് നികുതി കിഴിവു ലഭിക്കും.

Comments

comments

Categories: Business & Economy