ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നതായി ആനന്ദ് മഹീന്ദ്ര

ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാഹനങ്ങള്‍ രൂപകല്പന ചെയ്യുന്നതായി ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പിലെ ഉത്പന്നങ്ങള്‍ നഗര-ഗ്രാമീണ വിഭജനം തകര്‍ത്തുകൊണ്ട് ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്യുകയാണെന്ന് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

ഗ്രാമീണ മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രതീക്ഷകള്‍ നഗരങ്ങളിലേതു പോലെയായതായി അദ്ദേഹം പറഞ്ഞു. സാങ്കേതിക, ആശയവിനിമയ രംഗത്ത് ദ്രുതഗതിയില്‍ വര്‍ദ്ധനവുണ്ടായതായി മഹീന്ദ്ര ചൂണ്ടിക്കാട്ടി. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസങ്ങള്‍ വളരെക്കാലമായി പറയുന്നതാണ്. മഹീന്ദ്ര ഗ്രൂപ്പിലെ ഒരു കാലഘട്ടത്തില്‍ ഗ്രാമം, നഗരം എന്ന കൃത്രിമ വിഭജനം കണ്ടു വന്നിരുന്നതായി അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഉപഭോക്താവിന് ഞങ്ങള്‍ നല്‍കുന്ന എല്ലാ കാര്യങ്ങളും ഗ്രാമീണ ഉപഭോക്താവിനും നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മഹീന്ദ്രയ്ക്ക് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ ബൊലേറോ, മാക്‌സ് എന്നീ ഉത്പന്നങ്ങളുണ്ട്. ഇതിന് ഗ്രാമീണ മേഖലകളിലാണ് കൂടുതല്‍ ജനപ്രീതി ലഭിച്ചിട്ടുള്ളത്. പുതിയ മോഡലുകളായ എക്‌സ്യുവി 500, കെയുവി 100, ടിയുവി 300 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ നഗരങ്ങളിലും ചെറുകിട പട്ടണങ്ങളിലും ഡിമാന്‍ഡുണ്ട്.

Comments

comments

Categories: Business & Economy