‘കര്‍ണാടകയുടെ ഫിറ്റ്‌നസ്സിനാണ് പ്രാധാന്യം കൊടുക്കുന്നത്’; മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് കുമാരസ്വാമിയുടെ പ്രതികരണം

‘കര്‍ണാടകയുടെ ഫിറ്റ്‌നസ്സിനാണ് പ്രാധാന്യം കൊടുക്കുന്നത്’; മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് കുമാരസ്വാമിയുടെ പ്രതികരണം

ബെംഗലൂരു: കര്‍ണാടക സംസ്ഥാനത്തിന്റെ ഫിറ്റ്‌നസ്സിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ചഡി കുമാരസ്വാമി. ഫിറ്റ്‌നസ് ചലഞ്ചിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിയ്ക്ക് പ്രതികരണമായാണ് കുമാരസ്വാമിയുടെ പ്രസ്താവന.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് നരേന്ദ്രമോദി കല്ലിനു മുകളില്‍ ഇരുന്ന് യോഗ ചെയ്യുന്ന വീഡിയോ ഇന്ന് പുറത്തുവിട്ടിരുന്നു. മോദി ഫിറ്റ്‌നസ് ചലഞ്ചിലൂടെ കുമാരസ്വാമിയെ വെല്ലുവിളിച്ചു.

സംസ്ഥാനത്തിന്റെ ഡെവലപ്പിംഗ് ഫിറ്റ്‌നസ് എന്ന ചലഞ്ചാണ് താന്‍ ഏറ്റെടുക്കുന്നതെന്നും പ്രധാനമന്ത്രിയുടെ പിന്തുണ തനിക്ക് വേണമെന്നും കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.

എല്ലാവര്‍ക്കും ആരോഗ്യം വേണം. തന്റെ ആരോഗ്യത്തിനെക്കുറിച്ച് ബോധവാനാക്കിയ മോദിയോട് നന്ദിയുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. താന്‍ എന്നും യോഗ ചെയ്യാറുള്ളയാണ്. വ്യായാമവും ഒപ്പം ചെയ്യുന്നുണ്ട്. എന്നിരുന്നാലും താന്‍ സംസ്ഥാനത്തിന്റെ ഫിറ്റ്‌നസ്സിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

 

 

Comments

comments