ഒന്നര ജിബിയുടെ അധിക  ഡേറ്റായുമായി ജിയോ

ഒന്നര ജിബിയുടെ അധിക  ഡേറ്റായുമായി ജിയോ

കൊച്ചി: എല്ലാ ഉപഭോക്താക്കള്‍ക്കും ഒന്നര ജിബിയുടെ അധിക ഡേറ്റാ സമ്മാനവുമായി ജിയോ. ജിയോ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ ‘ഓരോ ദിവസവും അധിക മൂല്യം’ എന്ന ഉറപ്പ് പാലിച്ചുകൊണ്ടാണീ പ്രഖ്യാപനമെന്ന് ജിയോ അധികൃതര്‍ പറഞ്ഞു. ഇതോടെ ടെലികോം ഡേറ്റാ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രൊവൈഡറെന്ന ഖ്യാതിയും ജിയോക്ക് സ്വന്തമായി. അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട, 149/,399/രൂപക്കു ചാര്‍ജ്ജ് ചെയ്യുന്ന ഒരു വിഭാഗം ഉപഭോക്താക്കള്‍ക്കു എയര്‍ടെല്‍ പ്രതിദിനം ഒരു ജിബി സൗജന്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു ബദലായാണ് ജിയോ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പ്രതിദിനം ഒന്നര ജിബി ഡാറ്റ അധികമായി നല്‍കാന്‍ ജിയോ തീരുമാനിച്ചതെന്നാണ് വിലയിരുത്തല്‍.

ഇതു പ്രകാരം:·149, 349, 399, 449 പാക്കേജുകളില്‍ ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം 3ജി ബി ഡേറ്റ ലഭ്യമാകും.·പ്രതിദിനം 2ജിബി ഡാറ്റാ ലഭിക്കുന്ന പാക്കേജ് ഉപഭോക്താക്കള്‍ക്ക് 198, 398, 448, 498 രൂപക്ക് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇനി അത് പ്രതിദിനം 3.5 ജിബി എന്നാകും.· 3 ജിബി പ്രതിദിനം ലഭിക്കുന്ന ഡേറ്റാ പാക്ക് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ 299 രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പ്രതിദിനം 4.5 ജിബി ഡേറ്റാ ലഭിക്കും. 509 രൂപയ്ക്ക് ഇനി മുതല്‍ ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 4 ജിബിക്കു പകരം ഇനി 5.5 ജി ബി ഡേറ്റായാകും ലഭിക്കുക.·799 രൂപയ്ക്ക് പ്രതിദിനം ലഭിക്കുന്ന 5 ജി ബി ഉപഭോക്താക്കള്‍ക്ക് 6.5 ജിബിയും ദിവസേന ലഭിക്കും.

ഇതിനു പുറമെ മൈജിയോ ആപ്പിലൂടെയോ ഫോണ്‍ പെ വാലറ്റിലൂടെയോ ചെയ്യുന്ന 300 രൂപയ്‌ക്കോ അതിന് മുകളിലുള്ള ഓരോ റീച്ചാര്‍ജിനും 100 രൂപ ഡിസ്‌ക്കൗണ്ടും ജിയോ ഉറപ്പു നല്‍കുന്നുണ്ട്. ഡേറ്റാ സമ്മാനപ്പെരുമഴ ഈമാസം 30 വരെ തുടരും.

Comments

comments

Categories: Business & Economy