ഇലക്ട്രിക് കാറുകള്‍ക്ക് ഐഎസ്ആര്‍ഒയുടെ ബാറ്ററി; സാങ്കേതികവിദ്യ കൈമാറാന്‍ കമ്പനികളെ കണ്ടെത്തുന്നു

ഇലക്ട്രിക് കാറുകള്‍ക്ക് ഐഎസ്ആര്‍ഒയുടെ ബാറ്ററി; സാങ്കേതികവിദ്യ കൈമാറാന്‍ കമ്പനികളെ കണ്ടെത്തുന്നു

ബെംഗലൂരു: ഇലക്ട്രിക് കാറുകളുടെ അവശ്യഘടകമായ ലിഥിയം ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ രംഗത്ത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ലിഥിയം അയണ്‍ സെല്‍സ് സാങ്കേതികവിദ്യ സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കത്തിലാണ് ഐഎസ്ആര്‍ഒ. പല കമ്പനികള്‍ക്കായി കൈമാറുന്നതിനോടൊപ്പം വിപണിയില്‍ കടുത്ത മത്സരമുണ്ടാകുമെന്നാണ് കരുതുന്നത്.

ഇലക്ട്രിക് കാറുകളുടെ നിര്‍മാണഘടകമായ ലിഥിയം ബാറ്ററികള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ച് ബാറ്ററികളുടെ ആഭ്യന്തര ഉല്‍പ്പാദനമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാനുള്ള കമ്പനികളെ കണ്ടെത്താനായി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

ഒരു കോടി രൂപയ്ക്കാണ് ഐഎസ്ആര്‍ഒ സാങ്കേതികവിദ്യ കൈമാറുന്നത്. നിലവില്‍ കേരളത്തിലെ തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണ് ബാറ്ററിയുടെ നിര്‍മാണം നടക്കുന്നത്. വിഎസ്എസ്‌സി യായിരിക്കും ബാറ്ററി നിര്‍മാണ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്.

നേരത്തെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡുമായി(ഭെല്‍) ഐഎസ്ആര്‍ഒ ബഹിരാകാശ ഉപഗ്രഹനിര്‍മാണങ്ങള്‍ക്കാവളശ്യമായ ബാറ്ററി നിര്‍മിക്കാനുള്ള കരാരില്‍ ഒപ്പുവെച്ചിരുന്നു. ബെംഗലൂരിവിലെ യൂണിറ്റിലാണ് ഭെല്‍ ബാറ്ററികള്‍ നിര്‍മിക്കുന്നത്. ഇ മൊബിലിറ്റി, എനര്‍ജി സ്റ്റോറേജ് എന്നിവയ്ക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഭെല്‍.

വിദേശ നിര്‍മിത ബാറ്ററികള്‍ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്നതിനാല്‍ ഇവയ്ക്ക് വലിയ വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്.

പതിനഞ്ച് വര്‍ഷത്തോളമുള്ള ഗവേഷണങ്ങളുടെ ഫലമായാണ് ലിഥിയം ബാറ്ററി നിര്‍മിക്കാനവശ്യമായ സാങ്കേതിക വിദ്യ കണ്ടെത്തിയത്. പിഎസ്എല്‍വി, ജിഎസ്എല്‍വി, ജിസാറ്റ് 19 എന്നീ ബഹിരാകാശ വിക്ഷേപണവാഹനങ്ങളില്‍ ലിഥിയം ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ിതില്‍ ഉപയോഗിക്കുന്നതിനാല്‍ ബാറ്ററികളുടെ നിലവാരം തെളിയിക്കാന്‍ കഴിഞ്ഞുവെന്ന് ഐഎസ്ആര്‍ഒ അവകാശപ്പെടുന്നു.

 

 

 

 

Comments

comments

Tags: EV Cars, Isro

Related Articles