കല്‍ക്കരി വകുപ്പ് സെക്രട്ടറിയായി ഇന്ദര്‍ജിത് സിംഗ്

കല്‍ക്കരി വകുപ്പ് സെക്രട്ടറിയായി ഇന്ദര്‍ജിത് സിംഗ്

ന്യൂഡല്‍ഹി: കല്‍ക്കരി വകുപ്പ് സെക്രട്ടറിയായി 1985 കേരള കാഡര്‍ ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍ ഇന്ദര്‍ ജിത് സിംഗിനെ നിയമിക്കാന്‍ മന്ത്രിസഭാ അപ്പോയിന്റ്‌മെന്റ് കമ്മറ്റി അനുമതി നല്‍കി.

സിംഗ് കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ സുശീല്‍ കുമാറിന്റെ വിരമിക്കല്‍ നിര്‍ണയത്തിനു ശേഷം ഖനന വകുപ്പ് സെക്രട്ടറി അനില്‍ മുഖിമിന് അധിക ചുമതല നല്‍കിയിരുന്നു. 25 കല്‍ക്കരി ഊര്‍ജ്ജ സ്റ്റേഷനുകളില്‍ കല്‍ക്കരി സ്‌റ്റോക്ക് കുറഞ്ഞിരിക്കുന്ന സമയാത്താണ് സിംഗിന്റെ നിയമനം. വൈദ്യുതി മേഖലകളിലേക്ക് കൂടുതല്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കണമെന്ന് കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. വാണിജ്യപരമായ കല്‍ക്കരി ഖനനത്തിന് തുടക്കംകുറിക്കുന്ന പ്രക്രിയ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News