ഹെല്‍ത്ത് ഇന്നൊവേഷന്‍ കോണ്‍ക്ലേവ് ബെംഗളൂരുവില്‍ നടന്നു

ഹെല്‍ത്ത് ഇന്നൊവേഷന്‍ കോണ്‍ക്ലേവ് ബെംഗളൂരുവില്‍ നടന്നു

ബെംഗളൂരു: ഇന്ത്യയിലെയും ആഫ്രിക്കയിലെയും ആരോഗ്യപരിപാലന രംഗത്തെ ഇന്നൊവേഷനുകളെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (പിഎച്ച്എഫ്‌ഐ), അംറെഫ് ആഫ്രിക്ക, യുകെയിലെ ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവര്‍ നിതി ആയോഗുമായി ചേര്‍ന്ന് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ബെംഗളൂരുവിലെ ജിഇ ഹെല്‍ത്ത്‌കെയര്‍ സെന്ററില്‍ നടന്ന കോണ്‍ക്ലേവില്‍ ഇന്ത്യയിലെയും ആഫ്രിക്കയിലെയും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി ഇന്നൊവേറ്റര്‍മാര്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യസേവന സ്ഥാപനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മാറ്റങ്ങളുണ്ടാക്കാനുള്ള ഇന്നൊവേഷനുകളുടെ ശക്തി ഉപയോഗപ്പെടുത്താനും ഏഷ്യയിലെയും ആഫ്രിക്കയിലെയും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ യുഎച്ച്‌സിയുടെ(യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ കവറേജ്) പുരോഗതിക്കു വേണ്ടി ശ്രമിക്കാനും കോണ്‍ക്ലേവ് തീരുമാനിച്ചു.

പ്രൊഫ. വിനോദ് പോള്‍ (നിതി ആയോഗ് അംഗം), അലോക് കുമാര്‍ (ഹെല്‍ത്ത് അഡൈ്വസര്‍, നിതി ആയോഗ്), പ്രൊഫ. കെ ശ്രീനാഥ് റെഢി (പിഎച്ച്എഫ്‌ഐ പ്രസിഡന്റ്), ദേസ്ത ലാകേ (അംറെഫ് ആഫ്രിക്ക ഡയറക്റ്റര്‍), നളിന്‍കാന്ത് ഗോലാഗുന്‍ഡ (ജിഇ-ഇന്ത്യ-സിഇഒ) എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ആരോഗ്യമേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്നൊവേറ്റര്‍മാരായ സെല്‍കോ ഫൗണ്ടേഷന്‍, ജന കെയര്‍, സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോള്‍, അരവിന്ദ് ഐ കെയര്‍ സിസ്റ്റംസ്, മെഡ്‌ട്രോണിക് ഇന്ത്യ, കോള്‍ ഹെല്‍ത്ത് തുടങ്ങിവര്‍ തങ്ങളുടെ ഇന്നൊവേഷനുകള്‍ പ്രദര്‍ശിപ്പിച്ചു. ആരോഗ്യമേഖലയിലെ ഗുണപരമായ ഇന്നൊവേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വിവിധ രംഗങ്ങളില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് തമ്മില്‍ എങ്ങനെ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് വിദഗ്ധര്‍ ചര്‍ച്ച ചെയ്തു. ആരോഗ്യമേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്തം പുതിയ ആരോഗ്യസേവന മാതൃകകള്‍ രൂപീകരിക്കാനും ആരോഗ്യരംഗത്തെ ഇന്നൊവേഷനായി നിക്ഷേപം ലഭിക്കാനും സഹായിക്കുമെന്ന് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി ഇന്ത്യന്‍ പൗരന്‍മാരുടെ ആരോഗ്യപരിപാലനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് നിതി ആയോഗ് അംഗം പ്രൊഫ. വിനോദ് പോള്‍ പറഞ്ഞു. രോഗങ്ങളെ തടയാനും അവ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാനും കുറഞ്ഞ ചെലവില്‍ താമസസ്ഥലത്തിനടുത്തു തന്നെ മികച്ച ചികിത്സാസൗകര്യമൊരുക്കാനുമുള്ള പദ്ധതിക്കായി സര്‍ക്കാര്‍ ആരോഗ്യപരിപാലന കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. രാജ്യത്ത് സുശക്തമായ ആരോഗ്യപരിപാലന സംവിധാനം നിര്‍മിക്കുന്നതിന് സഹായിച്ചുകൊണ്ട് ആയുഷ്മാന്‍ ഭാരതിനു കീഴില്‍ ആരോഗ്യമേഖലയിലെ ഇന്നൊവേറ്റര്‍മാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: More