കൊച്ചി ബിനാലെ നാലാം ലക്കം: ആര്‍ട്ടിസ്റ്റുകളുടെ ആദ്യ പട്ടിക പുറത്തിറക്കി

കൊച്ചി ബിനാലെ നാലാം ലക്കം: ആര്‍ട്ടിസ്റ്റുകളുടെ ആദ്യ പട്ടിക പുറത്തിറക്കി

ഈ വര്‍ഷം ഡിസംബര്‍ 12ന് തുടങ്ങുന്ന ബിനാലെ നാലാം ലക്കം 108 ദിവസങ്ങള്‍ക്ക് ശേഷം അടുത്ത മാര്‍ച്ച് 29ന് സമാപിക്കും

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ ആദ്യ പട്ടിക പുറത്തിറക്കി. മാര്‍ലെന്‍ ഡൂമാ(നെതര്‍ലന്‍ഡ്‌സ്), വാലി എക്‌സ്‌പോര്‍ട്ട്(ഓസ്ട്രിയ), ജിതീഷ് കല്ലാട്ട്(ഇന്ത്യ), ഗറില്ല ഗേള്‍സ്(യുഎസ്എ), നീലിമ ഷെയ്ഖ്(ഇന്ത്യ), ആര്യ റാസ്ജാംറിയര്‍സ്‌നൂക്ക്(തായ്‌ലാന്‍ഡ്), സോങ് ഡോങ്(ചൈന), സ്യൂ വില്യംസണ്‍(ദക്ഷിണാഫ്രിക്ക) എന്നീ പ്രമുഖരടങ്ങുന്നതാണ് ആദ്യ പട്ടിക.

പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്ററായ ബിനാലെ നാലാം ലക്കം 2018 ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്. ജനങ്ങളുടെ ബിനാലെ(പീപ്പിള്‍സ് ബിനാലെ) എന്നറിയപ്പെടുന്ന ഈ കലാവിരുന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിനാലെകളില്‍ ഒന്നാണ്. ബിനാലെയ്ക്കായുള്ള ഗവേഷണങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കുമായി ഇതിനകം 29 രാജ്യങ്ങള്‍ അനിത ദുബെ സന്ദര്‍ശിച്ചു.

അന്നു പാലക്കുന്നത്ത് മാത്യൂ, ബി വി സുരേഷ്, മാധവി പരേഖ്, സുനില്‍ ഗുപ്ത, ചരണ്‍ സിംഗ്, വിപിന്‍ ധനുര്‍ധരന്‍, പ്രഭാകര്‍ പച്പുടെ, റിന ബാനര്‍ജി, ശുഭിഗി റാവോ, ശില്‍പ ഗുപ്ത, എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യക്കാര്‍. ആകെ പതിമ്മൂന്ന് ഇന്ത്യാക്കാരാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ജനങ്ങളുടെ ബിനാലെ(പീപ്പിള്‍സ് ബിനാലെ) എന്നറിയപ്പെടുന്ന ഈ കലാവിരുന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിനാലെകളില്‍ ഒന്നാണ്. ബിനാലെയ്ക്കായുള്ള ഗവേഷണങ്ങള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കുമായി ഇതിനകം 29 രാജ്യങ്ങള്‍ അനിത ദുബെ സന്ദര്‍ശിച്ചു

ഏര്‍നട്ട് മിക്(നെതര്‍ലന്‍ഡ്‌സ്), അക്രം സാതാരി(ലെബനന്‍) ബര്‍ത്തലമി ടുവാഗോ(കാമറൂണ്‍), ഇബി ഇറ്റ്‌സോ(ഡെന്‍മാര്‍ക്ക്), ഗോഷ്‌ക മക്വാഗ(പോളണ്ട്) ഹെരി ഡോനോ(ഇന്തോനേഷ്യ), ഇനെസ് ഡൗജാക്+ജോണ്‍ ബാര്‍ക്കര്‍(ഓസ്ട്രിയ+യുകെ), ജുന്‍ ഗുയെന്‍ ഹത്സുഷിബ(വിയറ്റ്‌നാം), പങ്‌റോക് സുലാപ് (മലേഷ്യ) റാന ഹാമദെ(ലെബനന്‍), സന്തു മൊഫൊകെംഗ്(ദക്ഷിണാഫ്രിക്ക), ഷെറിന്‍ നെഷാട്ട്(ഇറാന്‍), താന്യ ബ്രുഗവേര(ക്യൂബ), തോമസ് ഹെര്‍ഷോണ്‍(സ്വിറ്റ്‌സര്‍ലാന്റ്) വിവിയന്‍ കക്കൂരി(ബ്രസീല്‍), വാലിദ് റാദ്(ലെബനന്‍), വില്യം കെന്റ്റിഡ്ജ്(ദക്ഷിണാഫ്രിക്ക) തുടങ്ങിയവരും പട്ടികയിലുണ്ട്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സ്വരങ്ങള്‍ കേള്‍ക്കാനാണ് താന്‍ എന്നും കാതോര്‍ത്തതെന്ന് അനിത ദുബെ പറഞ്ഞു. സ്ത്രീകള്‍, അടിച്ചമര്‍ത്തപ്പെട്ട വര്‍ഗം, പ്രകൃതിയുടെ സൂചകങ്ങള്‍ തുടങ്ങിയവയെ സ്വാതന്ത്ര്യത്തിന്റെയും സഖാത്വത്തിന്റെയും ആത്മീയാശത്തിലൂടെ കേള്‍ക്കാനും അറിയാനുമാണ് ശ്രമിച്ചത്. വിജ്ഞാനത്തിന്റെ പരീക്ഷണശാലയായി ബിനാലെയെ മാറ്റാന്‍ അതില്‍ പങ്കെടുക്കുന്ന കലാകാരന്മാരിലൂടെ കഴിയുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വര്‍ഷം ഡിസംബര്‍ 12ന് തുടങ്ങുന്ന ബിനാലെ നാലാം ലക്കം 108 ദിവസങ്ങള്‍ക്ക് ശേഷം അടുത്ത മാര്‍ച്ച് 29ന് സമാപിക്കും. ചര്‍ച്ച, സംവാദം, പരിശീലനകളരികള്‍, ചലച്ചിത്രപ്രദര്‍ശനം, സംഗീതം തുടങ്ങി വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച കൊച്ചിയില്‍ നടക്കും.

Comments

comments

Categories: More