മോദി സര്‍ക്കാരില്‍ നിങ്ങള്‍ക്കും ജോലി നേടാം

മോദി സര്‍ക്കാരില്‍ നിങ്ങള്‍ക്കും ജോലി നേടാം

ന്യൂഡെല്‍ഹി: നാല്‍പ്പത് വയസ്സ് കഴിഞ്ഞവര്‍ക്കിതാ ഒരു സുവര്‍ണാവസരം. കേന്ദ്രസര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറിയാകാന്‍ സ്വകാര്യമേഖലയിലെ പ്രൊഫഷണുകളുടെ അപേക്ഷ ക്ഷണിച്ചു. ജോയിന്റ് സെക്രട്ടറി തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ദേശീയ ദിനപത്രങ്ങളിലടക്കം കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്‍കിയിട്ടുണ്ട്.

സാമ്പത്തിക, വാണിജ്യ, സിവില്‍ ഏവിയേഷന്‍ മേഖലകളില്‍ 15 വര്‍ഷത്തെ അനുഭവസമ്പത്തുള്ളവര്‍ക്കാണ് മുന്‍ഗണന. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മൂന്ന് വര്‍ഷ കോണ്‍ട്രാക്ട് ബേസിലാണ് നിയമനം. ജോലിയിലെ പ്രകടനം വിലയിരുത്തി അഞ്ച് വര്‍ഷ കാലാവധിയിലേക്കും നീട്ടിയേക്കാം. 1.44 ലക്ഷം മുതല്‍ 2.18 ലക്ഷം വരെയാണ് മാസ ശമ്പളം. താമസസൗകര്യവും യാത്രചെയ്യാനുള്ള വാഹനവും സര്‍ക്കാര്‍ നല്‍കും.

സ്വകാര്യ മേഖലാ കമ്പനികളിലും, കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

 

 

Comments

comments

Categories: FK News

Related Articles