സാന്നിധ്യത്തില്‍ വേറിട്ട അനുഭവമായി ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘

സാന്നിധ്യത്തില്‍ വേറിട്ട അനുഭവമായി ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘

കൊച്ചി: പ്രമുഖ താരങ്ങളും സംവിധായകരുടെയും സാന്നിധ്യത്തില്‍ നടന്‍ സണ്ണി വെയ്‌നിന്റെ ആദ്യനാടകസംരഭം ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘ വേറിട്ട അനുഭവമായി. ദേശീയവും രാജ്യാന്തരവുമായ പത്തുനാടകോല്‍സവങ്ങളില്‍ അവതരിപ്പിച്ച നാടകം കഴിഞ്ഞദിവസമാണ് തൃപ്പുണിത്തുറ ജെടി പാര്‍ക്കില്‍ അവതരിപ്പിച്ചത്. മലയാളസിനിമയിലെ പ്രമുഖരായ മമ്മൂട്ടി, സിദ്ദിഖ്, ലാല്‍, ആസിഫ് അലി, ജയസൂര്യ, ടൊവിനോ, അശോകന്‍, ലാല്‍ജോസ്, കെപിഎസി ലളിത, കുക്കുപരമേശ്വരന്‍, അരുണ്‍ഗോപി, ഭാഗ്യലക്ഷ്മി, പൊന്നമ്മ ബാബു, മുത്തുമണി തുടങ്ങിയ നിരവധിപേര്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. മുത്തപ്പന്‍ ദൈവത്തിന്റെ അടിയുറച്ച വിശ്വാസിയായിരുന്ന കള്ളുചെത്തുകാരന്റെ മകനായ വൃദ്ധന്റെ ജീവിതത്തിനും മരണത്തിനുമിടയിലെ ഓര്‍മ്മകളാണ് 75 മിനിറ്റുള്ള നാടകം. സാഗ എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സണ്ണി വെയ്ന്‍ വേദിയിലെത്തിച്ച നാടകത്തിന്റെ രചനയും സംവിധാനവും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ലിജു കൃഷ്ണയാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രമുഖ സംഗീതസംവിധായകന്‍ ബിജിപാലാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Comments

comments

Categories: More
Tags: Drama