പെന്‍ഷന്‍ തുക 10,000 രൂപ വരെയായി ഉയര്‍ത്താന്‍ തീരുമാനം

പെന്‍ഷന്‍ തുക 10,000 രൂപ വരെയായി ഉയര്‍ത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: അടല്‍ പെന്‍ഷന്‍ യോജനയുടെ (എപിഐവൈ) പെന്‍ഷന്‍ പരിധി ഉയര്‍ത്താന്‍ തീരുമാനം. ഇതിനായി പ്രതിമാസം 10,000 രൂപ വരെയാകാമെന്ന് സര്‍ക്കാര്‍ തീരുമാനമായി. നിലവിലെ സ്ലാബില്‍ നിന്ന് 5000 രൂപയാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പെന്‍ഷന്‍ ഉയര്‍ത്തുന്നത് ആവശ്യമാണെന്ന് പിഎഫ്ആര്‍ഡിഎ സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ സാമ്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്) ജോയിന്റ് സെക്രട്ടറി മധുേഷ് കുമാര്‍ മിശ്ര പറഞ്ഞു. ്പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പിഎച്ആര്‍ഡിഎ നല്‍കിയിട്ടുണ്ട്. ഇത് ഞങ്ങളുടെ സജീവ പരിശോധനയ്ക്ക് വിധേയമാണ്, ‘മിശ്ര പറഞ്ഞു. ഇതിനായി ധനകാര്യ മന്ത്രാലയത്തിന് നിര്‍ദേശം സമര്‍പ്പിച്ചതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ.) ചെയര്‍മാന്‍ ഹേമന്ദ് ജി അറിയിച്ചു. ഇപ്പോള്‍ പെന്‍ഷന്‍ പ്രതിമാസം 1000 മുതല്‍ 5000 രൂപയായാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഉയര്‍ന്ന പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളും ലഭിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: pension

Related Articles