കമ്പനി ഡയറക്ടര്‍മാരെ കെയ്‌റോയിലയച്ച് നീരവ് മോദി

കമ്പനി ഡയറക്ടര്‍മാരെ കെയ്‌റോയിലയച്ച് നീരവ് മോദി

6,500 കോടിയുടെ അഴിമതി കേസിലകപ്പെട്ടതിനെ തുടര്‍ന്ന് ഡയമണ്ട് വ്യാപാരി നീരവ് മോദി തന്റെ ആറ് ഡയറക്ടര്‍മാരെയും കെയ്‌റോയിലേക്ക് അയച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നടപടി.

ഹോങ്കോങ് ആസ്ഥാനമായ കമ്പനികളില്‍ ഒന്നില്‍ നിന്നുള്ള ഡയറക്ടര്‍ ദിവ്യേഷ് ഗാന്ധി ആറ് കമ്പനികളുടെയും അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതായി പറഞ്ഞു. പ്രതിസന്ധിക്ക് ശേഷം നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി എല്ലാ ഡയറക്ടര്‍മാരുടേയും മൊബൈല്‍ ഫോണുകള്‍ തകര്‍ത്തതായും അവരം കെയ്‌റോയിലേക്ക് മാറ്റിയതായുമാണ് പറയുന്നത്. ഡയറക്ടറായ ദിവ്യേഷ് ഗാന്ധി കുറ്റക്കാരനല്ലാത്ത പക്ഷം അദ്ദേഹത്തെ കേസില്‍ സാക്ഷിക്കാരനാക്കിയിരിക്കുകയാണ്. എല്ലാ വിധ ഇടപാടുകള്‍ക്കും നിയന്ത്രണം വേണമെന്ന് നീരവ് മോദി നിര്‍ദേശം നല്‍കിയിരുന്നതായി അദ്ദേഹം അറിയിച്ചു. ഹോങ്കോങിലുള്ള കമ്പനികള്‍ക്കെല്ലാം വ്യത്യസ്ത വിലാസങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: nirav modi

Related Articles