ബാങ്കുകള്‍ക്കെതിരെ പരാതികള്‍ വര്‍ദ്ധിക്കുന്നു

ബാങ്കുകള്‍ക്കെതിരെ പരാതികള്‍ വര്‍ദ്ധിക്കുന്നു

ബംഗളുരു: ബാങ്കുകള്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് ഇന്ന് സാധാരണമായിത്തീര്‍ന്നിരിക്കുന്നു. ബാങ്കിംഗ് ഓംബുഡ്‌സ്മാനുമായി ബന്ധപ്പെട്ട പരാതികള്‍ ഓരോ ദിവസവും കൂടിവരികയാണ്.

പണമടയ്ക്കല്‍ നടപടികള്‍ സ്വീകരിക്കുന്നതിലെ പിഴയൊഴിവാക്കാനും, പിഴയടയ്്ക്കുന്നത് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതും സംബന്ധിച്ച് 2010 ഏപ്രില്‍ ഒന്നിനുശേഷം 2017 മാര്‍ച്ച് 31 വരെ 4 ലക്ഷം പേര്‍ പരാതി നല്‍കിയിരുന്നു. ഓരോ മണിക്കൂറിലും ശരാശരി 11 പേര്‍ വീതം പരാതി നല്‍കുന്നു.

2018 മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ 1 ലക്ഷത്തിലധികം പരാതികള്‍ ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് 35 ശതമാനം മുതല്‍ 38 ശതമാനം വരെ പരാതികളും ബാങ്കുകളുടെ പരാജയം ചൂണ്ടി കാണിക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി (PSBs) ഇടപെടുന്ന പരാതികളില്‍ 8 ശതമാനവും പെന്‍ഷന്‍ സംബന്ധിച്ച പരാതികളാണ്.
ബാങ്കുകള്‍ക്കെതിരെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ധാരാളം പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. 2016-17ല്‍ 1.3 ലക്ഷം പരാതികള്‍. പരാതികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിനിടയില്‍, ഇതില്‍ നിന്നും ഉപയോക്താക്കള്‍ക്ക് പുറത്തുകടക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല.

Comments

comments

Categories: Banking
Tags: Bank fraud