റെനോക്കായി പാക്കിസ്ഥാനില്‍ കാര്‍ പ്ലാന്റ് തുറക്കാന്‍ അല്‍ ഫുട്ടയിം

റെനോക്കായി പാക്കിസ്ഥാനില്‍ കാര്‍ പ്ലാന്റ് തുറക്കാന്‍ അല്‍ ഫുട്ടയിം

2020ല്‍ പാക്കിസ്ഥാന്‍ ഫാക്റ്ററിയില്‍ നിന്ന് നിര്‍മാണം ആരംഭിക്കുമെന്ന് അല്‍ ഫുട്ടയിമും റെനോയും അറിയിച്ചു

ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ ഫുട്ടയിം പാക്കിസ്ഥാനില്‍ വ്യാവസായിക ഭൂമി ഏറ്റെടുക്കുന്നു. റെനോ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള ഓട്ടോമോട്ടിവ് പ്ലാന്റ് വികസിപ്പിക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്. പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള എം 3 ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലായിരിക്കും പുതിയ പ്ലാന്റ് വരുക. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയലാണിത്.

പാക്കിസ്ഥാന്‍ വിപണിയോട് തങ്ങള്‍ പൂര്‍ണമായും പ്രതിബദ്ധതയുള്ളവരാണെന്നും ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുമെന്നും അല്‍ഫുട്ടയിം ഓട്ടോമോട്ടീവ് ഇന്റര്‍നാഷണല്‍ സീനിയര്‍ മാനേജിംഗ് ഡയറക്റ്റര്‍ കോളിന്‍ കോര്‍ഡെറി പറഞ്ഞു.

റെനോയോടൊപ്പം ഈ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷണുണ്ട്. പദ്ധതിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ലാണ് ഭൂമി ഏറ്റെടുക്കല്‍-കോളിന്‍ കൂട്ടിച്ചേര്‍ത്തു.

പ്ലാന്റിനായുള്ള ഡിസൈന്‍, പ്രീ-എന്‍ജിനീയറിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ഓണ്‍സൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങും-അദ്ദേഹം അറിയിച്ചു.

ഓട്ടോ പ്ലാന്റിന്റെ നിര്‍മാണം ഈ വര്‍ഷം നാലാം പാദത്തിലാകും തുടങ്ങുക. പ്രവര്‍ത്തനക്ഷമമായാല്‍ 50,000 കാറുകള്‍ പ്രതിവര്‍ഷം നിര്‍മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും.

2020 ആകുമ്പോഴേക്കും ഫാക്റ്ററിയില്‍ നിന്ന് കാര്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് അല്‍ ഫുട്ടയിം പ്രതീക്ഷിക്കുന്നത്. നിര്‍മാണത്തിനും അസംബ്ലിംഗിനും സാധിക്കുന്ന പ്ലാന്റിനുള്ള അനുയോജ്യമായ ലൊക്കേഷനാണ് ഇതെന്ന് ഞങ്ങള്‍ കരുത്തുന്നു. ഇവിടെ ഒരു ലോകോത്തര, അത്യാധുനിക ഫാക്റ്റി വികസിപ്പിക്കുന്നതിനായി ഞങ്ങള്‍ ഫൈസലാബാദ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ പാക്കിസ്ഥാനിലുടനീളം ഡീലര്‍ഷിപ്പ് ശൃംഖല വികസിപ്പിക്കാനാണ് അല്‍ ഫുട്ടയിം ആലോചിക്കുന്നത്. ഇതോടെ മിഡില്‍ ആസ്റ്റ്, ആഫ്രിക്ക, സൗത്ത് ഏഷ്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലായി അല്‍ ഫുട്ടയിമിന് 11 ആഗോള വിപണികളില്‍ സാന്നിധ്യമായി

പാക്കിസ്ഥാനിലേക്ക് വലിയ തോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിക്കാനും പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും-കോര്‍ഡെറി വിശദീകരിച്ചു.

അല്‍ ഫുട്ടയിമുമായി ചേര്‍ന്ന് റെനോ വാഹനങ്ങള്‍ പാക്കിസ്ഥാന്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതാകും പുതിയ പ്ലാന്റെന്നും അതിനായി ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും റെനോയുടെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ വിഭാഗം ചെയര്‍മാന്‍ ഫാബ്രിസ് കമ്പോലിവ് പറഞ്ഞു.

പാക്കിസ്ഥാന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള ഉല്‍പ്പന്നങ്ങളിലൂടെ റെനോയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വര്‍ധന വരുത്താന്‍ പുതിയ പ്ലാന്റിലൂടെ സാധിക്കുമെന്ന് അല്‍ഫുട്ടയിം റെനോ പാക്കിസ്ഥാന്‍ സിഇഒ യാസെര്‍ അല്‍വി പറഞ്ഞു.

പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ പാക്കിസ്ഥാനിലുടനീളം ഡീലര്‍ഷിപ്പ് ശൃംഖല വികസിപ്പിക്കാനാണ് അല്‍ ഫുട്ടയിം ആലോചിക്കുന്നത്. ഇതോടെ മിഡില്‍ ആസ്റ്റ്, ആഫ്രിക്ക, സൗത്ത് ഏഷ്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലായി അല്‍ ഫുട്ടയിമിന് 11 ആഗോള വിപണികളില്‍ സാന്നിധ്യമായി.

Comments

comments

Categories: Arabia