യെസ് ബാങ്ക് നാച്വറല്‍ കാപ്പിറ്റല്‍ അവാര്‍ഡ്:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

യെസ് ബാങ്ക് നാച്വറല്‍ കാപ്പിറ്റല്‍ അവാര്‍ഡ്:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്കിന്റെ ഈ വര്‍ഷത്തെ നാച്വറല്‍ കാപ്പിറ്റല്‍ പുരസ്‌ക്കാരത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാച്വറല്‍ കാപ്പിറ്റല്‍ സഖ്യം (എന്‍സിസി), വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യൂഡബ്ല്യൂഎഫ്), യെസ്ബാങ്ക് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച നാച്വറല്‍ കാപ്പിറ്റല്‍ ഫോറത്തിലാണ് പ്രകൃതി മൂലധന പുരസ്‌ക്കാരത്തിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും പാരിസ്ഥിതികകാര്യ നിര്‍വഹണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള അംഗീകാരമായാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നത്. പ്രകൃതി സംരക്ഷകര്‍, ഫോട്ടോഗ്രാഫര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട ജൂറി പാനലാണ് വിജയികളെ തെരഞ്ഞെടുക്കുക.

ഒക്‌ടോബറില്‍ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. രജിസ്‌ട്രേഷന്‍ ജൂലൈ 31ന് സമാപിക്കും. ഏഴു വിഭാഗങ്ങളിലായാണ് യെസ്ബാങ്ക് അവാര്‍ഡ് 2018 നല്‍കുന്നത്.  വ്യക്തിഗത വിഭാഗത്തില്‍ പിക്‌സല്‍ പെര്‍ഫെക്റ്റ് (ഫോട്ടോഗ്രാഫി), ട്രയില്‍ബ്ലാസര്‍ (ഫോട്ടോ എസെ), കാപ്ച്ചറിംഗ് ദി ഗാന്‍ജസ് (പുതിയ ഫോട്ടോഗ്രാഫി വിഭാഗം), നേച്ചര്‍ ലീഡര്‍ (വ്യക്തിഗതം) എന്നിങ്ങനെയും സംഘടനാ വിഭാഗത്തില്‍ എക്കോ കോര്‍പ്പറേറ്റ് (ഉല്‍പ്പാദനം/സേവനം), ചെറുകിട പ്രസ്ഥാനങ്ങള്‍ (എംഎസ്എംഇകള്‍/നോണ്‍ പ്രോഫിറ്റ്‌സ്), എക്കോ കാമ്പസ് (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) എന്നിങ്ങനെയുമാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.

പ്രകൃതി മൂലധന വിലയിരുത്തലും മൂല്യ നിര്‍ണയവും നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയുമായി സംയോജിപ്പിക്കുന്നത് ഇന്ത്യയുടെ സുസ്ഥിര ഭാവിക്ക് നിര്‍ണായകമാണെന്നും പ്രകൃതി മൂലധന സംരക്ഷണത്തിനും പരിസ്ഥിതി നേതൃത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ, പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരവും പ്രോല്‍സാഹനവുമാണ് നാച്വറല്‍ കാപ്പിറ്റല്‍ അവാര്‍ഡുകളിലൂടെ ലക്ഷ്യമിടുന്നതെന്നും യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണാ കപൂര്‍ പറഞ്ഞു. പുരസ്‌ക്കാര മല്‍സരത്തിന് വന്‍തോതിലുള്ള പങ്കാളിത്തമാണ് മുന്‍പ് ഉണ്ടായിട്ടുള്ളത്. വിവിധ മേഖലകളില്‍ നിന്നും 10,000ത്തിലധികം എന്‍ട്രികളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്.

Comments

comments

Categories: More