നിരവധി ഓഫറുകളുമായി റെഡ്മി വൈ 2 ആമസോണില്‍; വില 9,999 രൂപ

നിരവധി ഓഫറുകളുമായി റെഡ്മി വൈ 2 ആമസോണില്‍; വില 9,999 രൂപ

ന്യൂഡെല്‍ഹി: ചൈനീസ് മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ഷവോമി പുറത്തിറക്കിയ റെഡ്മി വൈ 2 ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങി. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിലൂടെയാണ് റെഡ്മി വൈ 2 ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയിലെത്തുക. 4 ജിബി റാം 64 ജിബി റാം മെമ്മറി മോഡലിന് 12,999 രൂപയാണ് വില. 3 ജിബി 32 ജിബി മെമ്മറി മോഡലിന് 9999 രൂപയും വില വരും.

5.99 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, 3 ജിബി റാം, ആന്‍ഡ്രോയ്ഡ് 8.1 ഓറോ റാം, എല്‍ഇഡിയോട് കൂടിയ 12 മെഗാപിക്‌സല്‍ റിയല്‍ ക്യാമറ, 5 മെഗാ പിക്‌സല്‍ സെക്കന്ററി ക്യാമറ, AI പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ക്കായി ആഴത്തിലുളള ദൃശ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള 16 മെഗാപിക്‌സല്‍ ഫ്രെണ്ട് ക്യാമറ എന്നിങ്ങനെയാണ് ഫോണിന്റെ സവിശേഷതകള്‍.

ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകും. എയര്‍ടെല്‍ ആണെങ്കില്‍ 1800 രൂപയോളം ക്യാഷ്ബാക്കും 240 ജിബിയോളം ഡാറ്റയുമാണ് ഓഫര്‍.

ഡ്യുവല്‍ സിം, മൈക്രോ എസ്ഡി സ്ലോട്ടുകള്‍, 3080 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. ഫിംഗര്‍ സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയുടെ സൗകര്യവും ഉണ്ട്. 170 ഗ്രാം ആണ് ഫോണിന്റെ ഭാരം. കണക്റ്റിവിറ്റിയ്ക്കായി 4 ജി VoLTE, വൈഫൈ ബ്ലൂടൂത്ത് 4.2 തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ഡാര്‍ക്ക് ഗ്രെ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ഇപ്പോള്‍ ലഭ്യമാവുക. വലിയ വില വരുന്ന പല സ്മാര്‍ട്ട്‌ഫോണുകളേക്കാളും നിരവധി ഓഫറുകളുമായാണ് റെഡ്മി എത്തുന്നത്.

 

Comments

comments

Categories: FK News, Tech
Tags: Redmi Y 2, Xioami