വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

കൊച്ചി: മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വൈ 83 വിപണിയിലിറക്കി. 19:9 അനുപാതത്തിലുള്ള 6.22 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേയോടുകൂടിയ ഈ ഫോണിന് 14,990 രൂപയാണ് വില. കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന പുതിയ ഫോണ്‍ ഫ്ളിപ്കാർട്ട് , ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വിവോയുടെ http://shop.vivo.com/in എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെയും ലഭ്യമാവും.

വിവോ വൈ 83 യില്‍ 13 മെഗാപിക്‌സല്‍ എച്ചിഡി റിയര്‍ ക്യാമറയാണുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടുകൂടിയ എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ഉപയോഗിച്ച് മികച്ച ഗുണമേന്മയുള്ള സെല്‍ഫികള്‍ പകര്‍ത്താനാകും. എല്‍ഇഡി ഫ്ളാഷ് സൗകര്യമുണ്ടാവും. മീഡിയാ ടെക് ഹീലിയോ പി22 ഒക്റ്റാകോര്‍ പ്രൊസസറില്‍ 4 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ടാവും. 256 ജിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം.

മൂന്ന് വിരലുകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചറാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. ഡുവല്‍ സിം സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ അധിഷ്ടിതമായ ഫുള്‍ടച്ച് ഒഎസ് 4.0 ആണുള്ളത്. 3260 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും , ഫെയ്‌സ് ആക്‌സസ് ഫീച്ചറും ഫോണിലുണ്ട്.

Comments

comments

Categories: Business & Economy

Related Articles