തൊഴില്‍രഹിതരുടെ എണ്ണം കൂടുന്നു

തൊഴില്‍രഹിതരുടെ എണ്ണം കൂടുന്നു

വികസ്വര രാജ്യങ്ങളില്‍ തൊഴില്‍സാഹചര്യങ്ങള്‍ വഷളാകുന്നു

അമേരിക്കയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകള്‍ പ്രസിഡന്റുമാരുടെ വരെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഇപ്പോഴത്തെ കണക്ക് നോക്കിക്കൊണ്ടിരിക്കുകയാണെന്ന് ജൂണ്‍ ഒന്നിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. 3.8 ശതമാനമെന്ന കണക്ക് അന്നു പുറത്തുവിടുകയും ചെയ്തു. കുറഞ്ഞ വേതനം നല്‍കാതെ മാത്രം യുഎസിലെ 10 സംസ്ഥാനങ്ങള്‍ വര്‍ഷാവര്‍ഷം മുക്കുന്നത് എട്ടു ബില്യണ്‍ ഡോളറാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം യുഎസിലെ മൊത്തം സംസ്ഥാനങ്ങള്‍ ഈയിനത്തില്‍ അപഹരിക്കുന്നത് ശരാശരി 15 ബില്യണ്‍ ഡോളറായിരിക്കുമെന്നു കണക്കാക്കപ്പെടുന്നു. രാജ്യത്ത് മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്നത് ഇതിനേക്കാള്‍ കുറഞ്ഞ തുകയാണ്

ഒബാമ ഭരണകൂടം അധികാരമേറ്റെടുത്തയുടനെ 700 അംഗ തൊഴില്‍ വകുപ്പിനെ 1000 അംഗങ്ങളെയും ഒരു അഡ്മിനിസ്‌ട്രേറ്ററെയും ഉള്‍പ്പെടുത്തി വികസിപ്പിച്ചു. എന്നാല്‍ ഒരു ദശകം മുമ്പ് നടത്തിയ വികസനത്തിന് അനുകൂലമാകുന്ന തരത്തിലുള്ള നീക്കമല്ല ഡൊണാള്‍ഡ് ട്രംപിന്റേത്. ഇതു വരെ അഡ്മിനിസ്‌ട്രേറ്ററായി ആരെയും നിയമിച്ചിട്ടില്ലെന്നതു മാത്രമല്ല, തൊഴില്‍ സെക്രട്ടറിയായി യഥാര്‍ത്ഥത്തില്‍ പരിഗണിക്കാനിരുന്ന ആന്‍ഡ്രു പുസ്ഡര്‍ കുറഞ്ഞ വേതനമടക്കമുള്ള അടിസ്ഥാന തൊഴില്‍നിയമങ്ങളെ കണ്ണടച്ചെതിര്‍ക്കുന്ന കൂട്ടത്തിലാണ്

ചൈനയിലെ തൊഴില്‍രഹിതരുടെ കണക്ക് നേരെമറിച്ച് നിന്ദാസ്തുതികളോടെയാണ് എതിരേല്‍ക്കപ്പെടുന്നത്. 2011 മുതല്‍ അവര്‍ കാലഘട്ടത്തിലെ കലാപങ്ങള്‍ക്കനുസരിച്ചു വഴങ്ങി വരുകയാണ്. അതേസമയം, ചൈനയിലെ തൊഴിലില്ലായ്മയുടെ കണക്കെടുക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. 2016നു ശേഷം മാസാമാസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളിലാണ് ഇത് കൂടുതല്‍ വ്യക്തമായിട്ടുള്ളത്.

ചൈനയില്‍ തദ്ദേശ ലേബര്‍ ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരുടെ കണക്കെടുക്കുന്ന പഴയ സമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായി, പരിശീലനം സിദ്ധിച്ച എന്യൂമെറേറ്റര്‍മാര്‍ തൊഴിലാളികള്‍ക്കിയില്‍ സര്‍വേ നടത്തി ശേഖരിച്ച കണക്കുകള്‍ പ്രാദേശിക ഉദ്യോഗസ്ഥരുടെ കൈയിലെത്തിക്കാതെ ബീജിംഗിലേക്ക് നേരിട്ട് അയച്ചുകൊടുക്കുകയാണ്. ചൈനീസ് നഗരങ്ങളിലെ 120,000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്. തത്വത്തിലിത് ലോകത്തിലെ തൊഴില്‍രഹിതരുടെ പ്രാതിനിധ്യമുള്ള ഏറ്റവും വലിയ ജനസംഖ്യയാണ്. 31 നഗരങ്ങളുടെ ദീര്‍ഘകാല സര്‍വേയിലേതാണ് ഈ കണക്ക്. സര്‍ക്കാരിന്റെ ലക്ഷ്യമായ 5.5 ശതമാനമാനത്തില്‍ താഴെയാണ് ഇപ്പോഴത്തെ തൊഴില്‍രഹിതരുടെ നിരക്ക്.

അമേരിക്കയില്‍ നിന്നു വ്യത്യസ്തമായി മടുപ്പിക്കുന്ന സ്ഥിരത പാലിക്കുന്നതാണ് ചൈനയിലെ തൊഴില്‍രഹിതരുടെ കണക്ക്. ഇതൊരു പ്രചാരവേലയായി തള്ളിക്കളയുന്നവരുണ്ട്. എന്നാല്‍ ഇത്തരമൊരു വിലയിരുത്തല്‍ അല്‍പ്പം തിടുക്കം പിടിച്ചതാകാം. ചൈനയിലെ തൊഴില്‍രഹിതരുടെ എണ്ണം അമേരിക്കയുടേതു പോലെ അല്ലാത്തതിനു കാരണം ഏഷ്യന്‍ തൊഴില്‍ രഹിത ജനസംഖ്യയ്ക്ക് പാശ്ചാത്യസമൂഹത്തിനോടുള്ള പൊരുത്തക്കുറവാണ്. പല വികസ്വരരാജ്യങ്ങളിലും തൊഴിലില്ലായ്മ താഴ്ന്ന നിരക്കിലാണ്. ജോലി ചെയ്യാതെ ജീവിക്കാന്‍ നിര്‍വ്വാഹമുള്ളവരുടെ എണ്ണം താരതമ്യേന കുറഞ്ഞതിനാലാണത്. തൊഴിലില്ലാത്തവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചിതറിക്കിടക്കുകയുമാണ്.

അമേരിക്കയില്‍ നിന്നു വ്യത്യസ്തമായി മടുപ്പിക്കുന്ന സ്ഥിരത പാലിക്കുന്നതാണ് ചൈനയിലെ തൊഴില്‍രഹിതരുടെ കണക്ക്. 31 നഗരങ്ങളുടെ ദീര്‍ഘകാല സര്‍വേയിലേതാണ് ഈ കണക്ക്. ചൈനീസ് നഗരങ്ങളിലെ 120,000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്. തത്വത്തിലിത് ലോകത്തിലെ തൊഴില്‍രഹിതരുടെ പ്രാതിനിധ്യമുള്ള ഏറ്റവും വലിയ ജനസംഖ്യയാണ്

അതിനാല്‍ത്തന്നെ ഭൂരിഭാഗം ആളുകളും അതിജീവനത്തിനായി പൊരുതുന്നവരാണ്. തൊഴിലില്ലായ്മ ഫലത്തില്‍ ഒരു ആര്‍ഭാടമാണെന്നു ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യുമെന്‍ ഡെവലപ്‌മെന്റിലെ അജിത്ത് ഘോഷ് പറയുന്നു. ഇവയെല്ലാം ലഭ്യമായാല്‍പ്പോലും ആനുകൂല്യങ്ങള്‍ ബുദ്ധിമുട്ടിനോളം വരില്ല. ഉദാഹരണത്തിന് തായ്‌ലന്‍ഡില്‍ ആറുമാസത്തോളം നീണ്ടു നില്‍ക്കുന്ന കാലാവധിയിലെ വേതനമാണ് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുക. 1650 ബാഹ്ത്ത് (തായ് രൂപ) മുതല്‍ 15,000 ബാഹ്ത്ത് വരെയുള്ള തുകയാണ് പ്രതിമാസം കിട്ടുന്നത്.

ഇതിനു വേണ്ട യോഗ്യത, സാമൂഹ്യക്ഷേമ വകുപ്പ് ഓഫിസില്‍ തൊഴിലാളി റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നതാണ്. എന്നാല്‍ മൂന്നിലൊരാള്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചുലലോംഗ്‌കോണ്‍ സര്‍വ്വകലാശാല അധ്യാപകനായ വോണ്‍ ലെക്ഫുവാംഗ്ഫു ചൂണ്ടിക്കാട്ടുന്നു. ഔപചാരിക സമ്പദ് വ്യവസ്ഥയ്ക്കു പുറത്തുള്ളവരാകട്ടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതും പോലെ നികുതിപരിധിയില്‍ നിന്നു പുറത്തു പോകുകയും ചെയ്യുന്നു. ഇതു രണ്ടും രാജ്യത്തിന്റെ ആരോഗ്യകരമായ സാമ്പത്തികസംവിധാനത്തിനു ദോഷമാണ്.

എന്നാല്‍ അവര്‍ എന്താണു ചെയ്യുന്നതെന്നു പരിശോധിക്കാം. തൊഴില്‍രഹിതനായ ഫാക്റ്ററിത്തൊഴിലാളിക്ക് കൃഷിഭൂമിയില്‍ പണിക്കിറങ്ങുകയോ തെരുവുകച്ചവടത്തിനോ ഇറങ്ങേണ്ടി വരുന്നു. കുറഞ്ഞ കൂലി കിട്ടുന്ന ഒരുപാടു ജോലികളുണ്ടെന്ന് രാജ്യാന്തര തൊഴില്‍സംഘടനയുടെ ബാങ്കോക്ക് ഓഫിസിലെ സാറ എല്‍ഡര്‍ പറയുന്നു. വികസ്വരരാജ്യങ്ങളില്‍ ലഭ്യമാകുന്ന തൊഴിലാളികളുടെ എണ്ണവും താരതമ്യേന കൂടുതലായിരിക്കും. ബാങ്കോക്കിലും തായ്‌ലന്‍ഡിലും 10 പേര്‍ കൂലിവേലയ്ക്കു തയാറായി വരുമെങ്കില്‍ ഫ്രാന്‍സില്‍ ഒരാളെ മാത്രമേ കിട്ടാനിടയുള്ളൂ.

ബാങ്കോക്കിലെ ഗ്രാഫിക്ക് ഡിസൈനറായിരുന്ന അന്നന്‍ ചന്ദന്‍ അഞ്ചു വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ചപ്പോള്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നതിനെക്കുറിച്ചു ചിന്തിച്ചെങ്കിലും, അതു കിട്ടാത്തതില്‍ ഒരിക്കലും വിഷമിച്ചിരുന്നില്ല. ഹുവാ ലാംപോംഗ് റെയില്‍വേ സ്‌റ്റേഷനു സമീപം ലോട്ടറി ടിക്കറ്റ് കച്ചവടക്കാരനായി അദ്ദേഹം പുതുജീവിതം ആരംഭിച്ചു. ദരിദ്രരാജ്യങ്ങളില്‍ തൊഴിലില്ലായ്മ സംതൃപ്തിയും വിദ്യാഭ്യാസവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുവെന്നതാണ് വിരോധാഭാസം. ആഗ്രഹിക്കുന്ന ജോലിക്കായി അവിടത്തെ ആളുകള്‍ക്ക് കാത്തിരിക്കാനാകുന്ന സാഹചര്യമുണ്ട്. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ജിജ്ഞാസാപരമായ സ്ഥിരതയെ വിശദീകരിക്കുന്നതണ് അവരുടെ പെരുമാറ്റം.

കൊള്ളാവുന്നവര്‍ പോലും അനന്തമായി കാത്തരിക്കാറില്ലെന്ന് അജിത്ത് ഘോഷ് ചൂണ്ടിക്കാട്ടുന്നു. അങ്ങനെ കാലം മോശമാകുമ്പോള്‍ അവര്‍ കൂടുതല്‍ കാത്തിരിക്കാതെ യോഗ്യതയ്ക്കു നിരക്കാത്ത, കുറഞ്ഞ വരുമാനമുള്ള ജോലിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയോ ജോലി ഒന്നും നോക്കാതിരിക്കുകയോ ചെയ്യുന്നു. ഇത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കും. ഇന്ന് സാങ്കേതികവിദ്യ തൊഴിലിടത്തിന്റെ അതിര്‍ത്തികള്‍ മാറ്റിക്കുറിച്ചിരിക്കുന്നു. ജീവനക്കാരന് എവിടെ നിന്ന് എപ്പോള്‍ വേണമെങ്കിലും ഏത് ഉപകരണത്തിലും ജോലി ചെയ്യാന്‍ സാധിക്കും. ഈ അയവും വഴക്കവും നില നിര്‍ത്തണമെങ്കില്‍ കമ്പനിയിലെ മനുഷ്യവിഭവശേഷി തെരഞ്ഞെടുപ്പ് വിഭാഗം വിവരസാങ്കേതിക വിഭാഗവുമായി അടുത്തു പ്രവര്‍ത്തിക്കണം. ആവശ്യാനുസരണം ജോലിക്കാരെ തെരഞ്ഞെടുക്കാന്‍ ഇത് ഇവരെ പ്രാപ്തരാക്കും.

ദരിദ്രരാജ്യങ്ങളില്‍ തൊഴിലില്ലായ്മ സംതൃപ്തിയും വിദ്യാഭ്യാസവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുവെന്നതാണ് വിരോധാഭാസം. ആഗ്രഹിക്കുന്ന ജോലിക്കായി അവിടത്തെ ആളുകള്‍ക്ക് കാത്തിരിക്കാനാകുന്ന സാഹചര്യമുണ്ട്. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ജിജ്ഞാസാപരമായ സ്ഥിരതയെ വിശദീകരിക്കുന്നതണ് അവരുടെ പെരുമാറ്റം

വിപണികള്‍ കൂടുതല്‍ മല്‍സരാധിഷ്ഠിതമാകുന്നതോടെ സംരംഭത്തിലെ ജീവനക്കാരുടെ ശേഷി മല്‍സരാധിഷ്ഠിത വ്യതിരിക്തതയില്‍ ഒന്നായി നിലകൊള്ളുന്നു. തൊഴിലാളിതാല്‍പര്യം തൊഴില്‍നയങ്ങളില്‍ പ്രതിഫലിപ്പിക്കുന്ന കമ്പനിക്ക് അവര്‍ ആഗ്രഹിക്കുന്നതു പോലെ പ്രതിജ്ഞാബദ്ധരായ തൊഴിലാളികളെ വളര്‍ത്തിയെടുക്കാനും അതുവഴി കമ്പനിയുടെ സുദീര്‍ഘവും സുസ്ഥിരവുമായ വിജയം ഉറപ്പുവരുത്താനുമാകും.

രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഭരണപരമായ പ്രശ്‌നങ്ങളുണ്ട്. തൊഴില്‍രഹിതരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സര്‍ക്കാരുകള്‍ പ്രോല്‍സാഹിപ്പിക്കാറില്ല. പല സര്‍ക്കാരുകളും സ്ഥിതിവിവരക്കണക്കുകള്‍ വളരെ കുറവാണെന്ന് പരാതിപ്പെടാറുമുണ്ട്. ആഫ്രിക്കയിലെ തൊഴിലില്ലായ്മ നിരക്കിനെ ഭരണാധികാരികള്‍ വെറുക്കുന്നു. അവര്‍ അതിനെപ്പറ്റി വെട്ടിത്തുറന്നു പറയാറുണ്ടെന്ന് എല്‍ഡര്‍ അറിയിക്കുന്നു. ലൈബീരിയയിലെ തൊഴിലില്ലായ്മ നിരക്ക് 85 ശതമാനമാണ്. രാജ്യത്തിന്റെ സാമ്പത്തിക ദുരന്തത്തെ വിലക്ഷണമായി പ്രതീകവല്‍ക്കരിക്കുന്ന കണക്കാണിത്.

2010-ല്‍ സര്‍ക്കാര്‍ കൃത്യമായ കണക്കെടുക്കുമ്പോള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ട തൊഴിലില്ലായ്മ നിരക്ക് മൂന്നു ശതമാനമായിരുന്നു. ചില സര്‍ക്കാരുകള്‍ മാനദണ്ഡങ്ങള്‍ അല്‍പ്പം മേല്‍പ്പോട്ട് ഉയര്‍ത്തി. ജോലിയെടുക്കാന്‍ ഉടന്‍ ലഭ്യമാകാത്തവരുടെയോ സജീവമായി ജോലി തേടിപ്പോകാത്തവരുടെയോ എണ്ണമാണ് എടുക്കുന്നത്. ഇന്തോനേഷ്യയില്‍ തൊഴില്‍ തേടല്‍ അവസാനിപ്പിച്ച നിരുല്‍സാഹ തൊഴിലാളികളെയും കണക്കില്‍പ്പെടുത്തുന്നു. 2017-ലെ ദേശീയ ശരാശരി 5.4 ശതമാനമായിരുന്നെങ്കില്‍ ഐഎല്‍ഒയുടെ കണക്കില്‍ 4.2 ശതമാനമായിരുന്നു.

ലാവോസ് പോലുള്ള ഗ്രാമങ്ങള്‍ ഭൂരിപക്ഷമായ ചെറുരാജ്യങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം നാടകീയമായിരിക്കും. 2010-ല്‍ ഇവിടത്തെ തൊഴിലില്ലായ്മനിരക്ക് 0.7 ശതമാനമായിരുന്നു. എന്നാല്‍ കൂടുതല്‍ കര്‍ക്കശമായ മാനദണ്ഡങ്ങളുടെ വരവോടെ കഴിഞ്ഞ വര്‍ഷം ഇത് 9.6 ശതമാനത്തിലേക്ക് ഉയര്‍ന്നു

ഉയര്‍ന്ന നിരക്കുകള്‍ക്കായി തേടുന്ന രാജ്യങ്ങള്‍ക്ക് ഉടന്‍ ആഗ്രഹസാഫല്യം നേടാനായേക്കും. 2013-ല്‍ ആഗോള തൊഴില്‍ ജനസ്ഥിതിവിവര ശാസ്ത്രജ്ഞര്‍ തൊഴില്‍ശേഷിക്കു നല്‍കിയ നിര്‍വചനം മാറ്റാന്‍ തീരുമാനിച്ചു. വീട്ടാവശ്യത്തിനു മാത്രം കൃഷി ചെയ്യുന്നവരെ കര്‍ഷകത്തൊഴിലാളിയുടെ നിര്‍വചനത്തില്‍ നിന്നു മാറ്റി. ഇത് തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാക്കുന്നില്ല. എന്നാല്‍ തൊഴില്‍ശേഷിയെ ചുരുക്കുന്നുണ്ട്. അങ്ങനെ പുതിയ നിര്‍വചനപ്രകാരം പ്രായോഗിതതലത്തിലെത്തിക്കുമ്പോള്‍ മാറ്റമില്ലാത്ത തൊഴില്‍രഹിതരുടെ എണ്ണം ചുരുങ്ങിപ്പോയ തൊഴില്‍ ശേഷിയുടെ വലിയ ശതമാനമായി മാറും.

ലാവോസ് പോലുള്ള ഗ്രാമങ്ങള്‍ ഭൂരിപക്ഷമായ ചെറുരാജ്യങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം നാടകീയമായിരിക്കും. 2010-ല്‍ ഇവിടത്തെ തൊഴിലില്ലായ്മനിരക്ക് 0.7 ശതമാനമായിരുന്നു. എന്നാല്‍ കൂടുതല്‍ കര്‍ക്കശമായ മാനദണ്ഡങ്ങളുടെ വരവോടെ കഴിഞ്ഞ വര്‍ഷം ഇത് 9.6 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആത്യന്തികമായി താഴ്ന്ന തൊഴിലില്ലായ്മ നിരക്ക് എന്നു പറയുന്നത് തൊഴിലാളികളുടെ എണ്ണത്തിനു മാത്രമുള്ള തെളിവാണ്, അവര്‍ എത്ര മാത്രം കാര്യക്ഷമമായി ജോലി ചെയ്യുന്നു എന്നതിന്റെയല്ല. പലപ്പോഴും മതിയായ വേതനം കൊടുക്കാറില്ല. വേതനത്തില്‍ കാലാനുസൃതമായ പരിഷ്‌കാരം വരുത്താതിരിക്കുകയോ ഭീകരമായി കുറയ്ക്കുകയോ ചെയ്യാം. ഇന്തോനേഷ്യയില്‍ പകുതി തൊഴിലാളികള്‍ക്കേ ഭേദപ്പെട്ട പ്രതിഫലം ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ തുച്ഛവേതനത്തിനു ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.

അസ്ഥിരമായ ജോലികള്‍ ഇന്ന് വികസ്വര രാജ്യങ്ങളിലെ മാത്രം അവസ്ഥയല്ല, ധനികരാജ്യങ്ങളിലും സാധാരണമായിരിക്കുന്നു. വിഖ്യാതമായ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍പ്പോലും അധ്യാപകവൃത്തിയില്‍പ്പോലും ഈ അവസ്ഥ സംജാതമായിരിക്കുന്നു. ഒരു ദിവസം സ്റ്റാഫ് റൂമില്‍ കാണുന്ന അധ്യാപകനെ അടുത്ത തവണ കാണാനാകുന്നില്ലെന്ന് ഘോഷ് പറയുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ബ്രിട്ടണിലും അമേരിക്കയിലുമൊക്കെ തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ കാലത്തെ സംപൂര്‍ണ തൊഴിലവസരത്തിന്റെ സ്മാരകമാകുമ്പോള്‍ ഏഷ്യയില്‍ ഇതിന്റെ അവസ്ഥ പഴകിപ്പതിഞ്ഞ അവസ്ഥയില്‍ത്തന്നെയാണ്.

Comments

comments

Categories: FK Special, Slider