യുഎഇ ഉപയോക്താക്കള്‍ക്ക് ഒരാഴ്ച സൗജന്യ വൈഫൈ

യുഎഇ ഉപയോക്താക്കള്‍ക്ക് ഒരാഴ്ച സൗജന്യ വൈഫൈ

 

ദുബായ്: ഒരാഴ്ച മുഴുവന്‍ സൗജന്യ വൈഫൈ വാഗ്ദാനം നല്‍കി യുഎഇ ടെലികോം ഓപ്പറേറ്റര്‍. കമ്പനിയുടെ # KeepOnGiving പ്രചാരണത്തിന്റെ ഭാഗമായാണ് 400 അധികം ലൊക്കേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കുന്നത്. ജൂണ്‍ 18 മുതല്‍ ഒരാഴ്ചത്തേക്കാണ് സൗജന്യ വൈഫൈ നല്‍കുന്നത്.

റമ്ദാന്‍ പ്രമാണിച്ച് ഉയര്‍ന്ന ഇന്റര്‍നെറ്റ് ഡാറ്റ ആളുകള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് നല്‍കുമെന്ന് കമ്പനി മുമ്പ് അറിയിച്ചിട്ടുണ്ട്. സാധാരണ ലഭ്യമാകുന്ന ഡാറ്റ വേഗതയേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണ് സൗജന്യ വൈഫൈ നല്‍കുന്നത്. ഈ റമദാനില്‍ ഇന്റര്‍നെറ്റ് മുഖാന്തരം ദൂരസ്ഥലങ്ങളില്‍ കഴിയുന്നലരുമായി ബന്ധപ്പെടാം. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുകയും, ആവശ്യമായ കാര്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം. ഇന്റര്‍നെറ്റിനായി ഈ ഒരാഴ്ച പണം ചെലവഴിക്കേണ്ടതില്ല.

കണക്റ്റിവിറ്റി ഒരു അടിസ്ഥാന മനുഷ്യാവകാശം ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ വൈഫൈ യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ എത്തിക്കഴിഞ്ഞുവെന്നും കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

മിക്ക ആളുകള്‍ക്കും മൊബീല്‍ ഫോണുകളിലൂടെ വൈഫൈ ലഭ്യമാകും. ടെലികമ്മ്യൂണിക്കേഷന്‍ വലിയൊരു വാഗ്ദാനമാണ് നല്‍കിയിരിക്കുന്നത്. ടെലികോം കമ്പനികളുടെ മൊത്തം വരുമാനത്തിന്റെ 80 ശതമാനവും മൊബീല്‍ഫോണ്‍ സേവനങ്ങളില്‍ നിന്നാണ്. ജൂണ്‍ വരെ മൊബീല്‍ വരിക്കാരുടെ എണ്ണം 8.2 മില്ല്യണ്‍ ആണ്. എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ടെല്‍കോ സര്‍വ്വീസ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഫഹദ് അല്‍ ഹസ്സാവി പറഞ്ഞു.

 

 

 

Comments

comments

Categories: Arabia, Tech
Tags: UAE, WiFi