ടിസിഎസ് എം& ജി പ്രുഡന്‍ഷ്യലുമായി കരാറിലേര്‍പ്പെട്ടു

ടിസിഎസ് എം& ജി പ്രുഡന്‍ഷ്യലുമായി കരാറിലേര്‍പ്പെട്ടു

 

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എം ആന്‍ഡ് ജി പ്രൂഡന്‍ഷ്യലുമായി കരാര്‍ വിപുലീകരിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനി മൂല്യം 1.2 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നും ടി.സി.എസ്.

ജനുവരിയില്‍ ടിസിഎസ് 690 മില്യണ്‍ ഡോളറിന് ഇന്‍ഷുറന്‍സ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 4 മില്യണ്‍ ഉപഭോക്തൃ നയങ്ങള്‍ നടപ്പാക്കാനാണ് ഇന്‍ഷ്വറര്‍ക്ക് അനുമതി നല്‍കിയത്. ഈ കരാര്‍ 1.8 ദശലക്ഷം കോണ്‍ട്രാക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കുകയും കരാര്‍ പ്രകാരം 668 ദശലക്ഷം ഡോളര്‍ അധികമായി നിക്ഷേപിക്കുകയും ചെയ്തു. എം ആന്‍ഡ് ജി പ്രുഡന്‍ഷ്യലുമായി കരാറിലേര്‍പ്പെടുന്നതോടെ ഡിജിറ്റലായി ധാരളം മാറ്റങ്ങള്‍ വരുമെന്നാണ് കരുതുന്നത്. കരാറിന്റെ ഭാഗമായി എം ആന്‍ഡ് ജി യിലെ ജീവനക്കാരും ടിസിഎസിന്റെ ഭാഗമാകും. യുകെ യിലെ 400 ജീവനക്കാരും ഇന്ത്യയിലെ 183 ജീവനക്കാരും ടിസിഎസിലേക്ക് നിയമിക്കപ്പെടും.

Comments

comments

Categories: Branding
Tags: TCS