എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ദശലക്ഷം ബാരല്‍ ആക്കി ഉയര്‍ത്തി സൗദി

എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ദശലക്ഷം ബാരല്‍ ആക്കി ഉയര്‍ത്തി സൗദി

ഒക്‌റ്റോബറിന് ശേഷം സൗദിയുടെ എണ്ണ ഉല്‍പ്പാദനം ഇത്രയും ഉയര്‍ന്ന തലത്തിലെത്തുന്നത് ആദ്യം

റിയാദ്: മേയ് മാസത്തില്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന. ഒക്‌റ്റോബറിന് ശേഷം ഏറ്റവും ഉയര്‍ന്ന തോതിലെത്തി സൗദിയുടെ എണ്ണ ഉല്‍പ്പാദനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുമായും മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായും സൗദി അധികൃതര്‍ അടുത്തയാഴ്ച്ച ചര്‍ച്ച നടത്താനിരിക്കെയാണ് ഉല്‍പ്പാദനത്തിലെ വര്‍ധന സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും റഷ്യയും ഉള്‍പ്പടെ സഹകരിച്ച് നടപ്പാക്കുന്ന കരാര്‍ നീട്ടുമോ എന്നത് സംബന്ധിച്ച കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ നടപടി കഴിഞ്ഞ 18 മാസങ്ങള്‍ക്കൊണ്ട് വിപണിയില്‍ മികച്ച മാറ്റമാണുണ്ടാക്കിയത്. എണ്ണ വില തിരിച്ചു കയറുകയും ബാരലിന് 70 ഡോളര്‍ എന്ന തോത് പിന്നിടുകയും ചെയ്തു. എണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ അറബ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായി വന്ന വിലയിലെ വര്‍ധന ഗുണം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

എണ്ണ വിലയിലെ വര്‍ധനയെ തുടര്‍ന്ന് ഒപെക് കരാറില്‍ ഇളവുകള്‍ വരുത്തണമെന്ന് യുഎസും സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ആഗോള വളര്‍ച്ചയെ തന്നെ എണ്ണ വില വര്‍ധന ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്

എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം ഇനി എടുത്തുകളായമെന്നാണ് ഒപെക്കിലെ ശക്തനായ സൗദി അറേബ്യയുടെ നിലപാട്. ഇതിന് റഷ്യയുടെ പിന്തുണയും സൗദിക്ക് ലഭിച്ചേക്കും. അനിശ്ചിതമായി എണ്ണ വില ഉയരുന്നതിനോട് യോജിപ്പില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സൗദിയുടെ പ്രതിദിന എണ്ണ ഉല്‍പ്പാദനം 162,000 ബാരലില്‍ നിന്ന് 10.030 മില്ല്യണ്‍ ബാരലായി മേയ് മാസത്തില്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ജൂണ്‍ 22-23 തിയതികളിലാണ് വിയന്നയില്‍ ഒപെക് രാജ്യങ്ങള്‍ യോഗം ചേരുന്നത്. എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്താന്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.

എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന ഒപെക് കരാര്‍ അനുസരിച്ച് പ്രതിദിന ഉല്‍പ്പാദന നിരക്ക് 10.058 മില്ല്യണ്‍ ബാരലില്‍ കൂടുതല്‍ ആക്കില്ലെന്ന് സൗദി ഉറപ്പ് നല്‍കിയിരുന്നു. ആഭ്യന്തരതലത്തില്‍ ആവശ്യകത കൂടുന്നതിന് അനുസരിച്ച് എണ്ണ ഉല്‍പ്പാദനത്തില്‍ നേരിയ വര്‍ധന സൗദി സാധാരണ നടത്താറുണ്ട്.

ഒപെക് കരാര്‍ ഇനി പുതുക്കേണ്ടതില്ലെന്ന നിലപാടിലാണ് റഷ്യയുമെന്ന് സൂചനയുണ്ട്. എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്തുമെന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് മോസ്‌കോ പ്രകടമാക്കുന്നത്. വിയന്നയിലെ യോഗത്തിന് മുമ്പ് തന്നെ റഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടിത്തുടങ്ങിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌

അതേസമയം ഒപെക് കരാര്‍ ഇനി പുതുക്കേണ്ടതില്ലെന്ന നിലപാടിലാണ് റഷ്യയുമെന്ന് സൂചനയുണ്ട്. എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്തുമെന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് മോസ്‌കോ പ്രകടമാക്കുന്നത്. വിയന്നയിലെ യോഗത്തിന് മുമ്പ് തന്നെ റഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടിത്തുടങ്ങിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് ജൂണ്‍ മാസത്തിലെ ആദ്യ ആഴ്ച്ചയില്‍ റഷ്യയുടെ എണ്ണ ഉല്‍പ്പാദനം എത്തിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

എണ്ണ വിലയിലെ വര്‍ധനയെ തുടര്‍ന്ന് ഒപെക് കരാറില്‍ ഇളവുകള്‍ വരുത്തണമെന്ന് യുഎസും സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ആഗോള വളര്‍ച്ചയെ തന്നെ എണ്ണ വില വര്‍ധന ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്. അതേസമയം ഉല്‍പ്പാദനം കൂട്ടരുതെന്ന നിലപാടാണ് ഇറാന്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയതിന്റെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും എണ്ണ വില വിചാരിച്ച തലത്തില്‍ എത്തിയില്ലെന്നുമാണ് ഈ രാജ്യങ്ങളുടെ നിലപാട്.

Comments

comments

Categories: Arabia