സാംസംഗ് മൈക്രോവേവ് റേഞ്ച് ശക്തിപ്പെടുത്തുന്നു

സാംസംഗ് മൈക്രോവേവ് റേഞ്ച് ശക്തിപ്പെടുത്തുന്നു

കൊച്ചി: സാംസംഗ് പുതിയ മൈക്രോവേവ് പുറത്തിറക്കി. ഇന്ത്യന്‍ അടുക്കളകള്‍ക്കായി പ്രത്യേകമായി ഒരുക്കിയതാണ് പുതിയ സാംസംഗ് മൈക്രോവേവ്. തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രൊഫഷണലുകള്‍ക്കും ജോലിക്കാര്‍ക്കുമെല്ലാം അനായാസമായ പാചകം സാധ്യമാക്കുന്നതാണ് പുതിയ മൈക്രോവേവ്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം സാംസംഗ് നിര്‍മിച്ചതാണ് മൈക്രോവേവ്.

എല്ലാ രുചിക്കൂട്ടുകളും സമ്മേളിക്കുന്ന മികച്ച മസാലകള്‍ നിര്‍മിക്കാന്‍ പുതിയ മൈക്രോവേവ് സഹായിക്കും. വിവിധ തരത്തിലുള്ള കറികളും ഇതില്‍ അനായാസം നിര്‍മിക്കാം. ‘സണ്‍ ഡ്രൈ’ എന്ന പ്രത്യേക സംവിധാനവും മൈക്രോവേവിലുണ്ട്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂര്യപ്രകാശത്തില്‍ ഉണക്കുന്നത് പോലെ ഉണക്കാന്‍ സഹായിക്കുന്നതാണിത്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ സാംസംഗ് എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് സാംസംഗ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സീനിയര്‍ വൈസ് പ്രസിഡണ്ട് രാജീവ് ഭൂട്ടാനി പറഞ്ഞു. മികച്ച രീതിയില്‍ പാചകം ചെയ്യാനും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുകൂടാതെയിരിക്കാന്‍ അവ ഉണക്കുന്നതിനും സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ അടങ്ങിയതാണ് പുതിയ മൈക്രോവേവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മസാല കൃത്യമായി തയ്യാറാക്കുന്നതിനും അത് കൃത്യമായി പാകമാവുന്നത് വരെ ചൂടാക്കാനും സഹായിക്കുന്ന ‘മസാല ഫംഗ്ഷന്‍’ മൈക്രോവേവിലുണ്ട്. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ തഡ്ക്ക അനായാസമായി തയ്യാറാക്കുന്നതിനുള്ള ‘തഡ്ക്ക ഫീച്ചറും’ മൈക്രോവേവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സൂര്യപ്രകാശത്തില്‍ ഭക്ഷണം ഉണക്കി സൂക്ഷിക്കാറുണ്ട്. എന്നാല്‍ മഴക്കാലത്ത് ഇതിന് ബുദ്ധിമുട്ടാണ്. പക്ഷികളും മറ്റു ജീവികളും ഇത് കഴിക്കാതെ നോക്കുകയും വേണം. എന്നാല്‍ സണ്‍ ഡ്രൈ എന്ന സംവിധാനത്തിലൂടെ അനായാസമായി ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉണക്കി സൂക്ഷിക്കാം. മൈക്രോവേവ് എളുപ്പത്തില്‍ വൃത്തിയാക്കാനും സാധിക്കും. അതുകൊണ്ട് തന്നെ അണുക്കളില്ലാതെ മൈക്രേവേവ് സൂക്ഷിക്കാമെന്നും രാജീവ് ഭൂട്ടാനി പറഞ്ഞു. ബ്ലൂമിംഗ് സാഫ്രോണ്‍, നിയോ സ്റ്റെയിന്‍ലസ് സില്‍വര്‍, കറുപ്പ് നിറങ്ങളില്‍ മൈക്രോവേവ് ലഭ്യമാണ്. 19,990 രൂപ മുതല്‍ 24,490 രൂപ വരെയൊണ് വില.

Comments

comments

Categories: Business & Economy