2019 ല്‍ 300 ഹൈവേ; വാഗ്ദാനവുമായി റോഡ് ഗതാഗത മന്ത്രാലയം

2019 ല്‍ 300 ഹൈവേ; വാഗ്ദാനവുമായി റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് ഏകദേശം 300 ഹൈവേ പദ്ധതികള്‍ 2019 മാര്‍ച്ച് മാസത്തോടെ നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. 2019 പൊതുതെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരാണര്‍ത്ഥമാണ് മന്ത്രാലയം ഉറപ്പ് നല്‍കിയത്. ഏകദേശം 15,000 കിലോമീറ്റര്‍ ഹൈവേ പദ്ധതിയാണ് നടപ്പിലാക്കുക.

പദ്ധതികള്‍ക്കായി 1.5 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, എന്നിവടങ്ങളിലെ റോഡ് നിര്‍മാണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയായിരിക്കും ഹൈവേ നിര്‍മാണം.

നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന ഗോവയിലെ ഹൈവേ നിര്‍മാണ ജോലികള്‍ വിലയിരുത്താന്‍ റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കോണ്‍ട്രാക്ടര്‍മാരുടെയും പ്രൊജക്ട് ഡയറക്ടര്‍മാരുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

700 പദ്ധതികളാണ് മന്ത്രാലയത്തിന്റെ പട്ടികയില്‍ ഉള്ളത്. ഇതില്‍ 300 എണ്ണം ദ്രുതഗതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നീക്കമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. 427 പദ്ധതികള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ)യും 369 റോഡുകള്‍ റോഡ് ഗതാഗത മന്ത്രാലയവുമാണ് നിര്‍മിക്കുന്നത്.

Comments

comments