ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം; ഒമാനില്‍ വിസ നിയമത്തില്‍ അയവ് വരുത്തുന്നു

ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം; ഒമാനില്‍ വിസ നിയമത്തില്‍ അയവ് വരുത്തുന്നു

മസ്‌ക്കറ്റ്: യുഎഇയ്ക്കും ഖത്തറിനും പിന്നാലെ ഒമാനും ഇന്ത്യക്കാര്‍ക്കുള്ള വിസ നിയമത്തില്‍ അയവ് വരുത്തുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍, ഷെങ്കണ്‍ (യൂറോപ്പിലെ 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെങ്കണ്‍ മേഖല. ഷെങ്കണ്‍ പ്രദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ല. ഷെങ്കണ്‍ വിസ എന്ന ഒറ്റ വിസ മാത്രം മതി.) എന്നീ ഏതെങ്കിലും രാജ്യങ്ങളിലെ വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് സ്‌പോണ്‍സേര്‍ഡ് അല്ലാത്ത ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ഒമാനില്‍ അംഗീകാരം നല്‍കി.

ആറ് രാജ്യങ്ങളില്‍ ഏതെങ്കിലും രാജ്യത്തെ വിസ കൈവശമുള്ളയാളിന്റെ കൂടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ കുട്ടികള്‍ക്കോ ഒമാനിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ ഇവര്‍ക്ക് ആ രാജ്യങ്ങളിലെ വിസ വേണമെന്ന് നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച് ഒമാന്‍ ടൂറിസം വകുപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്.

ഒരുമാസത്തെ വിസയായിരിക്കും ഇവര്‍ക്ക് അനുവദിക്കുക. 20 ഒമാനി റിയാലാണ് വിസയുടെ തുക.

വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ ആറ്മാസത്തെകാലാവധി ഉണ്ടെന്നു ഉറപ്പുവരുത്തണം. മടങ്ങിപ്പോകാനുള്ള യാത്രാ ടിക്കറ്റും ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും യാത്രക്കാരുടെ പക്കലുണ്ടായിരിക്കണം.

പുതിയ വിസാ സംവിധാനം ഒമാനിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിസ സംവിധാനത്തില്‍ കൊണ്ടുവരുന്ന ഈ മാറ്റം

Comments

comments

Categories: Arabia, FK News, Slider
Tags: Oman, Visa

Related Articles