ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ വിസാ നിയമത്തില്‍ ഇളവ് ഒമാനും ഇളവ് വരുത്തി

ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ വിസാ നിയമത്തില്‍ ഇളവ് ഒമാനും ഇളവ് വരുത്തി

ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനായി തീവ്രമായ പ്രചരണങ്ങളാണ് നടത്തുന്നത്

മസ്‌ക്കറ്റ്: ഇന്ത്യക്കാരെ പരമാവധി ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയ്ക്കും ഖത്തറിനും പിന്നാലെ ഒമാനും ഇന്ത്യക്കാര്‍ക്കുള്ള വിസ നിയമത്തില്‍ ഇളവ് വരുത്തുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍, ഷെങ്ങന്‍ മേഖല (യൂറോപ്പിലെ 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെങ്ങന്‍ മേഖല. ഷെങ്ങന്‍ പ്രദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കുവാന്‍ പാസ്‌പോര്‍ട്ട് ആവശ്യമില്ല. ഈ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികളില്‍ യാതൊരു വിധ നിയന്ത്രണങ്ങളും നിലവിലില്ല.അന്താരാഷ്ട്ര യാത്രികരെ സംബന്ധിച്ച് ഷെങ്ങന്‍ പ്രദേശം ഫലത്തില്‍ ഒരൊറ്റ രാജ്യമായി വര്‍ത്തിക്കുന്നു. ഈ 26 രാജ്യങ്ങളിലും യാത്ര ചെയ്യുന്നതിനു ഷെങ്ങന്‍ വിസ എന്ന ഒറ്റ വിസ മാത്രമേ ആവശ്യമുള്ളൂ) എന്നിവിടങ്ങളില്‍ താമസിക്കുന്നവരോ അവിടങ്ങളിലേക്ക് എന്‍ട്രി വിസയുള്ളവരോ ആയ ഇന്ത്യക്കാര്‍ക്ക് സ്‌പോണ്‍സര്‍മാരില്ലാത്ത വിസ ഓണ്‍ അറൈവല്‍ അനുവദിക്കാന്‍ ഒമാന്‍ തീരുമാനിച്ചു.

ആറ് രാജ്യങ്ങളില്‍ ഏതെങ്കിലും രാജ്യത്തെ വിസ കൈവശമുള്ളയാളിന്റെ കൂടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ കുട്ടികള്‍ക്കോ ഒമാനിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ ഇവര്‍ക്ക് ആ രാജ്യങ്ങളിലെ വിസ വേണമെന്ന് നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച് ഒമാന്‍ ടൂറിസം വകുപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്.

വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് ആറ്മാസത്തെ കാലാവധി ഉണ്ടെന്നു ഉറപ്പുവരുത്തണം

ഒരുമാസത്തെ വിസയായിരിക്കും ഇവര്‍ക്ക് അനുവദിക്കുക. 20 ഒമാനി റിയാലാണ് വിസയുടെ തുക.

വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് ആറ്മാസത്തെ കാലാവധി ഉണ്ടെന്നു ഉറപ്പുവരുത്തണം. മടങ്ങിപ്പോകാനുള്ള യാത്രാ ടിക്കറ്റും ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും യാത്രക്കാരുടെ പക്കലുണ്ടായിരിക്കണം.

പുതിയ വിസാ സംവിധാനം ഒമാനിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിസ സംവിധാനത്തില്‍ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന ടൂറിസം വരുമാന സ്രോതസ്സാണ് ഇന്ത്യ. ദുബായ് പോലുള്ള നഗരങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി വമ്പന്‍ പദ്ധതികളാണ് നടപ്പാക്കുന്നത്.

Comments

comments

Categories: Arabia