‘മോഡികെയര്‍’ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

‘മോഡികെയര്‍’ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

ന്യൂഡെല്‍ഹി: മോഡികെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍ക്കാരിന്റെ ആരോഗ്യപരിരക്ഷാ പദ്ധതി ആയുഷ്മാന്‍ ഭാരതിന്റെ കീഴിലുള്ള ആരോഗ്യ പരിരക്ഷാ സ്‌കീമില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ആരോഗ്യമന്ത്രാലയം ജൂണ്‍ 14 ന് മെമ്മോറണ്ടത്തില്‍ ഒപ്പുവെക്കും. രാജ്യത്തെ 100 മില്യണ്‍ കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് മോഡികെയര്‍.

ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗണ്ഡ്, എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ഒപ്പുവെച്ചേക്കും. അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇതുവരെ ഇത് സംബന്ധിച്ച് മറുപടിയൊന്നും നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

കേരളം മുമ്പ് പദ്ധതിയില്‍ ഉള്‍പ്പെടില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പദ്ധതി നടപ്പിലാക്കാമെന്ന് അറിയിച്ചതായി മന്ത്രി പറഞ്ഞു. 12 ഓളം സംസ്ഥാനങ്ങള്‍ നിലവില്‍ പദ്ധതിയുമായി സഹകരിക്കാമെന്ന ഉറപ്പില്‍ ഒപ്പു വെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതി പ്രകാരം 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാകും. ഒരു കുടുംബത്തിന്റെ പ്രീമിയം തുക 2000 രൂപയായിരിക്കും. പ്രീമിയം തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ അടക്കുന്ന പദ്ധതിയാണ് ഇത്. ആദ്യ വര്‍ഷം ഇതിനായി 10,000 കോടി രൂപ ചെലവഴിക്കും. ഇതില്‍ 6000 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരുകളും വഹിക്കണം. ഏകദേശം 50 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.

കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി മോഡി കെയര്‍ എന്ന പദ്ധതി പ്രഖ്യാപിച്ചത്.

 

Comments

comments

Categories: FK News, Health, Slider
Tags: health, modicare