ഇന്ത്യയില്‍ 2023 ഓടെ ഇന്റര്‍നെറ്റ് വേഗത അഞ്ച് മടങ്ങ് വര്‍ധിക്കും

ഇന്ത്യയില്‍ 2023 ഓടെ ഇന്റര്‍നെറ്റ് വേഗത അഞ്ച് മടങ്ങ് വര്‍ധിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. 3ജിക്ക് ശേഷം ഇപ്പോള്‍ 4ജി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗം വരുമ്പോള്‍ ഡാറ്റാ ട്രാഫികിനും തടസ്സം നേരിട്ടേക്കാം. എന്നാല്‍ സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്റര്‍നെറ്റ് വേഗത അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് മടങ്ങാകുമെന്നാണ് സൂചിപ്പിക്കുന്നത്.

2013 ല്‍ ടെക്‌നോളജി മേഖലയെ കീഴടക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളായിരിക്കുമെന്നാണ് എറിക്‌സണ്‍ പറയുന്നത്. 4ജിക്ക് ശേഷം 5 ജിയാണ് ഇനി വരാനിരിക്കുന്നത്. ഇന്റര്‍നെറ്റ് വേഗത വര്‍ധിക്കാന്‍ 5ജി യിലേക്കുള്ള മാറ്റം ഒരു പ്രധാനകാരണമാകും. 2022 ഓടുകൂടി ഇന്ത്യയില്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗത്തില്‍ വരുമെന്നും എറിക്‌സണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വടക്കേ അമേരിക്കയില്‍ 2018 അവസാനത്തോടു കൂടിയും 2019 ആദ്യവും 5ജി യുടെ ഉപയോഗം സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളും 5 ജി ഉപയോഗിച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പതിനാലാമത് എറികസണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2023 ഓടു കൂടി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം മാസത്തില്‍ ഒരു സ്മാര്‍ട്ട്‌ഫോണിന് 13.7 ജിബി ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ല്‍ 5.7 ജിബിയായിരുന്നു ഡാറ്റാ യൂസേജ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ 2023 ആകുമ്പോഴേക്കും രണ്ടര മടങ്ങ് വര്‍ധിക്കുമെന്നും എറിക്‌സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

Comments

comments

Categories: FK News, Slider, Tech