മേയ് മാസത്തെ റെക്കോര്‍ഡ് തകര്‍ത്ത് മക്‌ഡൊണാള്‍ഡ്

മേയ് മാസത്തെ റെക്കോര്‍ഡ് തകര്‍ത്ത് മക്‌ഡൊണാള്‍ഡ്

ന്യൂഡല്‍ഹി: പഴയ വില്‍പന റെക്കോര്‍ഡുകളെ തിരുത്തി മക്‌ഡൊണാള്‍ഡിന്റെ വില്പനയില്‍ വര്‍ദ്ധനവ്. വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലെ പതിനഞ്ചോളം ഔട്‌ലെറ്റുകളില്‍ വില്‍പന വര്‍ദ്ധിച്ചതോടെയാണ് ലാഭവും ഇരട്ടിയായതെന്ന് കോനട്ട് പ്ലാസ റസ്റ്റോറന്റ് (സി.പി.ആര്‍.എല്‍) എംഡി വിക്രം ഭക്ഷി അറിയിച്ചു.

ഭക്ഷിയും മക്‌ഡൊണാള്‍ഡ് ഇന്ത്യയുമായും നടന്ന നിയമ യുദ്ധത്തില്‍ കമ്പനി നഷ്ടത്തിലായിരുന്നു. ഇപ്പോഴും നിയമയുദ്ധം നടന്നു വരികയാണ്. സിപിആര്‍എല്‍ നടത്തുന്ന ഔട്‌ലെറ്റുകളില്‍ ഇപ്പോള്‍ മക്‌ഡൊണാള്‍ഡ് വില്‍പന നടത്തുന്നില്ല. അമേരിക്കന്‍ റെസ്റ്റോറന്റായ മക്‌ഡൊണാള്‍ഡിന് കെഎഫ്‌സിയുമായും ബര്‍ഗര്‍ കിങുമായും കാര്യമായ മത്സരം തന്നെ വേണ്ടി വന്നു. കഴിഞ്ഞ ഒരു വര്‍ഷമായി 164 റെസ്‌റ്റോറന്റുകളാണ് പൂട്ടിപ്പോയത്. ന്യൂഡല്‍ഹിയിലെ 140 സീറ്റുകളുള്ള വലിയ സ്‌റ്റോറും അതില്‍ ഉള്‍പ്പെടുന്നു. ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും മക്‌ഡോണാള്‍ഡ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

മക്‌ഡൊണാള്‍ഡും സിപിആര്‍എലുമായി 2013 ല്‍ ആരംഭിച്ച നിയമയുദ്ധത്തിനൊടുവിലാണ് ഭക്ഷിയെ എംഡിയാക്കി നിയമിച്ചത്. സിപിആര്‍എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മക്‌ഡൊണാള്‍ഡ് ഇടപെടരുതെന്ന് നിയമ ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. മക്‌ഡൊണാള്‍ഡ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിക്കുകയാണ്.

Comments

comments

Tags: Mc donald