ഗാന്ധിജയന്തി ദിനത്തില്‍ അന്താരാഷ്ട്ര ശുചിത്വ പരിപാടിയുമായി നരേന്ദ്രമോദി

ഗാന്ധിജയന്തി ദിനത്തില്‍ അന്താരാഷ്ട്ര ശുചിത്വ പരിപാടിയുമായി നരേന്ദ്രമോദി

 

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ശുചിത്വദിനം ആചരിക്കും. 70 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പരിപാടിയില്‍ പങ്കുകൊള്ളും.

മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ സാനിറ്റേഷന്‍ കണ്‍വന്‍ഷന്‍ എന്ന്് പേരിട്ടിരിക്കുന്ന പദ്ധതി സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെ ഡെല്‍ഹിയിലാണ് സംഘടിപ്പിക്കുന്നത്. സ്വച്ഛ് ഭാരത് പരിപാടിയുടെ നേട്ടങ്ങള്‍ പരിപാടിയില്‍ ഉയര്‍ത്തിക്കാട്ടും. മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാര്‍ക്കും തങ്ങളുടെ രാജ്യങ്ങളില്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളും ആശയങ്ങളും പങ്കുവയ്ക്കാന്‍ അവസരമൊരുക്കും. യൂറോപ്പ്, യു.എസ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ പ്രതിനിധികളും ബ്രിക്‌സ് രാഷ്ട്രങ്ങളും ഇതില്‍ പങ്കുകൊള്ളുന്നുണ്ട്. അതോടൊപ്പം ഗുജറാത്തിലെ ശാന്തിനികേതന്‍, പോര്‍ബന്തര്‍, മഹാരാഷ്ട്രയിലെ യേര്‍വാഡ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. രാഷ്്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനാഘോഷങ്ങളുടെ തുടക്കം മാത്രമാണിതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സെപ്തംബര്‍ 29 മുതല്‍ ഓക്ടോബര്‍ 1 വരെ പ്രവാസി ഭാരതീയ കേന്ദ്രത്തിലും ഒക്ടോബര്‍ 2 ന് താജ് ഹോട്ടലിലുമാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

Comments

comments

Categories: FK News