പ്രീമിയം റേഞ്ച്  റഫ്രജിറേറ്ററുമായി ലീഭര്‍

പ്രീമിയം റേഞ്ച്  റഫ്രജിറേറ്ററുമായി ലീഭര്‍

കൊച്ചി: ജര്‍മന്‍ റഫ്രജിറേറ്റര്‍ നിര്‍മാതാക്കളായ ലീഭേര്‍ വിവിധ ശേഷികളിലുള്ള 19 ഇനം പ്രീമിയം റഫ്രജിറേറ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വില 23,500 രൂപ മുതല്‍ 1,50,000 രൂപ വരെ. ഇരുന്നൂറ്റി ഇരുപതു ലിറ്റര്‍ മുതല്‍ 442 ലിറ്റര്‍വരെയുള്ള റഫ്രജിറേറ്ററുകള്‍ ഉല്‍പ്പന്നനിരയില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തെ വിവിധ മേഖലകളിലെ 50 നഗരങ്ങളിലായി 500-ലധികം ഷോറൂമുകളും ഡീലര്‍ഷിപ്പും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. റീട്ടെയിലര്‍മാരുമായുള്ള പങ്കാളിത്തവും ഇതിലുള്‍പ്പെടുന്നു. ജൂണ്‍ രണ്ടാം വാരത്തോടെ ഇന്ത്യയൊട്ടാകെയുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഉല്‍പ്പന്നം ലഭ്യമാണ്.

കഴിഞ്ഞ മാസം ഔറംഗബാദില്‍ ഉദ്ഘാടനം ചെയ്ത ലീഭര്‍ അപ്ലയന്‍സസ് ഇന്ത്യയുടെ ഫാക്റ്ററിയിലാണ് റഫ്രജിറേറ്റര്‍ നിര്‍മിക്കുന്നത്. മുന്നു വര്‍ഷത്തെ നിരന്തരമായ ഗവേഷണത്തിനുശേഷമാണ് ഇന്ത്യന്‍ വിപണിക്ക് യോജിച്ച വിധത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കമ്പനി നിര്‍മിച്ചിട്ടുള്ളത്.

ഇന്ത്യയുടെ പാചക സംസ്‌കാരം കണക്കിലെടുത്തുകൊണ്ടുള്ള കേന്ദ്രീകൃത ശീതീകരണ സാങ്കേതികവിദ്യ, ഊര്‍ജക്ഷമത കാണിക്കുന്ന പഞ്ചനക്ഷത്ര ബിഇഇ റേറ്റിംഗ് ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയള്ളതാണ് റഫ്രജിറേറ്റുകള്‍്. മികച്ച രൂപകല്‍പ്പനയും സ്റ്റൈലും ജര്‍മന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുള്ള റഫ്രജിറേറ്ററുകള്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഫിനിഷ്, ബ്ലൂ ലാന്‍ഡ്‌സ്‌കേപ്, റെഡ് ബബിള്‍ എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

”ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഏറ്റവും മികച്ച ജര്‍മന്‍ സാങ്കേതികവിദ്യയാണ് ലീഭര്‍ ലഭ്യമാക്കുന്നത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്‌പൈസ് ബോക്‌സ്, ഉയര്‍ന്ന സംരക്ഷണം നല്‍കുന്ന വേരിയോ സെയ്ഫ്, സൗകര്യപ്രദമായ വെജിറ്റബില്‍ സോര്‍ട്ടര്‍ സംവിധാനം, കൂള്‍ പാക്ക് തുടങ്ങിയ സവിശേഷതകളോടെയാണ് ഉത്പന്നം നിര്‍മിച്ചിട്ടുള്ളത്. എല്ലാറ്റിനുമുപരിയായി ഉപഭോക്താവിന്റെ തൃപ്തിയാണ് കമ്പനിയുടെ ലക്ഷ്യം.” ലീഭേര്‍ അപ്ലയന്‍സസ് ചീഫ് സെയില്‍സ് ഓഫീസര്‍ രാധാകൃഷ്ണ സോമയാജി പറഞ്ഞു.

‘എന്‍ജിനീയേഡ് ഇന്‍ ജര്‍മനി, ഡിസൈന്‍ഡ് ഫോര്‍ ഇന്ത്യ’ എന്ന ആശയത്തില്‍ പ്രചോദിതരായാണ് 2014-ല്‍ ലീഭര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത്.” ഉപഭോക്താവാണ് ഞങ്ങളുടെ മുഖ്യമായ ശ്രദ്ധാകേന്ദ്രം. ഉപഭോക്തൃ സംതൃപ്തിക്കാണ് ലീഭര്‍ മുന്തിയ പരിഗണന നല്‍കുന്നത്. അതിനായി മത്സരക്ഷമവും വേഗത്തിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ശ്രമിക്കുന്നു.” സോമയാജി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy