കേരളത്തിലെ ഐടി വ്യവസായം 18 ശതമാനം വളര്‍ച്ചയില്‍

കേരളത്തിലെ ഐടി വ്യവസായം 18 ശതമാനം വളര്‍ച്ചയില്‍

 

കൊച്ചി: കേരളത്തിലെ ഐടി വ്യവസായം 18% വളര്‍ച്ച നേടി. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലേയും സ്വകാര്യ ഐടി കമ്പനികളിലേയും കയറ്റുമതി കണക്കനുസരിച്ച് 12,000 കോടിയാണ് കേരളത്തിന്റെ ഐടി വരുമാനം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കും കൊച്ചി ഇന്‍ഫോപാര്‍ക്കും കോഴിക്കോട് സൈബര്‍പാര്‍ക്കും മാത്രമാണ് കേരളത്തിലെ പ്രധാന ഐടി വ്യവസായം. ഇന്ത്യയിലെ 35 ലക്ഷം വരുന്ന ടെക്കികളില്‍ 3% മാത്രമാണ് കേരളത്തിലുള്ളത്.

2016-17 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പാര്‍ക്കുകളിലെ ഐടി കയറ്റുമതി 8230 കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷം അത് 9750 കോടിയായി വര്‍ധിച്ചു. സര്‍ക്കാര്‍ പാര്‍ക്കുകള്‍ക്കു പുറത്ത് നെസ്റ്റ് പോലുള്ള ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഐടി വരുമാനം കൂടി കണക്കിലെടുത്താല്‍ ആകെ 12,000 കോടിയുടെ വരുമാനം ഉണ്ടാകുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐടി പാര്‍ക്കുകളിലായി 91,000 ജീവനക്കാരുണ്ട്. ഈ വര്‍ഷം ഐടി കെട്ടിടങ്ങളുടെ വിസ്തൃതി 17 ലക്ഷം ചതുരശ്രയടി കൂടിയിട്ടുണ്ട്. പാര്‍ക്കുകളില്‍ ഐടി വകുപ്പും സ്വകാര്യമേഖലയും നടത്തിയ നിക്ഷേപങ്ങളിലൂടെ നേടിയ വര്‍ധനയാണിത്.

Comments

comments

Categories: Tech
Tags: IT park