വരുമാന വിഹിതത്തില്‍ മൂന്നാമതെത്തി ജിയോ

വരുമാന വിഹിതത്തില്‍ മൂന്നാമതെത്തി ജിയോ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ മാര്‍ക്കറ്റ് വരുമാന വിഹിതത്തില്‍ മൂന്നാമതെത്തി. 2018 മാര്‍ച്ച് അവസാനത്തിലെ കണക്കുകള്‍ പ്രകാരമാണ് ജിയോ എല്ലാ റെക്കോര്‍ഡുകളും കീഴടക്കി മൂന്നാമതെത്തിയിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് എയര്‍ടെലും രണ്ടാം സ്ഥാനത്ത് വോഡഫോണുമാണുള്ളത്.

ജിയോ കമ്പനി തുടങ്ങി ഒന്നര വര്‍ഷം ആയപ്പോഴേക്കുമുള്ള നേട്ടം എടുത്തു പറയത്തക്കതാണ്. ആദ്യമായാണ് ഒരു കമ്പനി ഇത്രയും കുറഞ്ഞ കാലത്തിനിടെ വന്‍ നേട്ടം കൈവരിക്കുന്നത്. ഐഡിയ സെല്ലുലാറിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളയാണ് ജിയോ നേട്ടം കൈവരിച്ചത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഡാറ്റ റിപ്പോര്‍ട്ടിലാണ് ജിയോ മൂന്നാം സ്ഥാനത്തെത്തിയത്.

ഐഡിയയും വോഡഫോണും ഒന്നിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റ് വരുമാന വിഹിതം ഇവരുടേതായി മാറും. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള എയര്‍ടെല്‍ രണ്ടാം സ്ഥാനത്തുമാകാനാണ് സാധ്യത. 18.5 കോടിയാണ് ജിയോയുടെ രാജ്യത്തെ വരിക്കാര്‍.

Comments

comments

Categories: Branding
Tags: Jio