പലിശ രഹിത വായ്പകള്‍ ജീവനക്കാര്‍ക്ക് നല്‍കാം

പലിശ രഹിത വായ്പകള്‍ ജീവനക്കാര്‍ക്ക് നല്‍കാം

മുംബൈ: ആദായ നികുതി വകുപ്പിന്റെ ഉടമസ്ഥതയിലുളള പലിശരഹിത വായ്പകള്‍ ജീവനക്കാര്‍ക്ക് കൈമാറ്റം ചെയ്യാവുന്നതാണെന്ന് ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍(ഐടിഎടി) അറിയിച്ചു. തൊഴിലുടമയുടെ ശമ്പള വരുമാനത്തിന്റെ ഭാഗമായ നികുതി, ആനുകൂല്യത്തിനായുള്ള നടപടിയെടുക്കില്ലെന്നും അവര്‍ അറിയിച്ചു. ആദായ നികുതി നിയമത്തിലെ നിര്‍ദ്ദിഷ്ട ഫോര്‍മുല അനുസരിച്ച് ഇത് കണക്കാക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

നേഹ സാറാഫ് തന്റെ തൊഴില്‍ ദാതാവായ തേജീ ഇംപക്‌സ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും പലിശ രഹിത വായ്പ വാങ്ങിയിരുന്നു. 2010-11 സാമ്പത്തിക വര്‍ഷത്തെ വിലയിരുത്തലില്‍ തൊഴിലുടമ- ജീവനക്കാരുടെ ബന്ധം നല്ല രീതിയില്‍ ഇല്ലാത്തതിനാല്‍ കമ്പനി 24 ലക്ഷത്തിന്റെ ശമ്പള സ്രോതസ്സ് കാണിക്കേണ്ടി വരികയും ടിഡിഎസ് നികുതി അടയ്‌ക്കേണ്ടിയും വന്നു. വായ്പയുടെ 15 ശതമാനം പലിശ കണക്കാക്കിയ ഐടി ഓഫീസര്‍ പലിശ രഹിത വായ്പയുമായി 43.8 ലക്ഷം രൂപ കൂട്ടിച്ചേര്‍ത്തു.

കേസിന്റെ രണ്ടാം ഘട്ടത്തില്‍ ഐടി കമ്മീഷണര്‍ വായ്പയുടെ മൂല്യം ജീവനക്കാരന്റെ കൈകളിലെ ഒരു നികുതി കുറഞ്ഞ ലാഭമായി കണക്കാക്കി. എങ്കിലും കേസില്‍ മൂല്യ നിര്‍ണയം പരസ്യമായി ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഐടി നിയമം അനുസരിച്ച് ജീവനക്കാരുടെ വായ്പ തിരിച്ചടക്കാനുള്ള നിരക്ക് ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐയുടെ നിരക്ക് അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്.

പലിശരഹിത വായ്പയ്ക്കുള്ള നികുതി ഇളവ് പെര്‍ക്യുസിറ്റ് എന്ന നിലയില്‍ തൊഴില്‍ ദാതാവിന്റെ ചുമതലാണ്. ശമ്പളത്തില്‍ നിന്നുമാണ് അത് പിരിച്ചെടുക്കേണ്ടത്. ചികിത്സയ്ക്കും മറ്റുമായുള്ള വായ്പ എടുക്കുകയാണെങ്കില്‍ അത് 20000 രൂപയില്‍ കൂടാന്‍ പാടില്ല, ഏണസ്റ്റ് ആന്‍ഡ് യംഗ് ഡയറക്ടര്‍ ആയ പുനീത് ഗുപ്ത പറഞ്ഞു.

ശമ്പള വരുമാനത്തില്‍ നിന്നും ടിഡിഎസ് കുറച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് തൊഴിലാളികള്‍ ആണ്. ടിഡിഎസ് കുറച്ചില്ലെങ്കില്‍ അനവധി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. 50 ശതമാനം മുതല്‍ 200 ശതമാനം വരെ പിഴ ചുമത്താനും സാധ്യതയുള്ളതായി ഗുപ്ത പറയുന്നു.

 

 

Comments

comments

Categories: Banking, FK News