കര്‍ഷക പ്രതിഷേധം രൂക്ഷം: ബുള്ളറ്റ് ട്രെയിനിനായി ഭൂമിയേറ്റെടുക്കല്‍ പ്രതിസന്ധിയില്‍

കര്‍ഷക പ്രതിഷേധം രൂക്ഷം: ബുള്ളറ്റ് ട്രെയിനിനായി ഭൂമിയേറ്റെടുക്കല്‍ പ്രതിസന്ധിയില്‍

പല്‍ഗര്‍: നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രതിസന്ധിയില്‍. ഡിസംബര്‍ മാസത്തോടെ ബുള്ളറ്റ് ട്രെയിനിനായി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കര്‍ഷകരുടെ പ്രതിഷേധം മൂലം അതിനു സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മുംബൈക്കും അഹമ്മദാബാദിനും ഇടയ്ക്കുള്ള കൃഷിസ്ഥലങ്ങളാണ് ബുള്ളറ്റ് ട്രെയിനിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ വന്‍ ജനമുന്നേറ്റം ഉണ്ടായതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാന്‍ കാലതാമസമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പഴങ്ങളും പച്ചക്കറികളുമായി വിവിധയിനം വിളകളാണ് ഈ ഭൂമിയില്‍ കൃഷിചെയ്തുകൊണ്ടിരിക്കുന്നത്. റായ്ഗഡ്, താനെ, നാസിക്, വിദര്‍ഭ, പാല്‍ഗര്‍, ഗാഡ്ചിറോളി, ദഹാനു, ജാല്‍ഗോണ്‍, എന്നിവടങ്ങളിലെ കൃഷിക്കാര്‍ സംഘടിച്ച് പ്രതിഷേധം ആരംഭിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിന് അനുവാദം നല്‍കുന്നതിനുള്ള ഗ്രാമസഭയുടെ അദികാരങ്ങള്‍ സര്‍ക്കാര്‍ ദുര്‍ഭലപ്പെടുത്തിയിതെന തുടര്‍ന്നാണ് കൃഷിക്കാര്‍ സമരം ആരംഭിച്ചത്.

സപ്പോട്ടയും മാമ്പഴവും ധാരാളമായി ഉണ്ടാകുന്ന കൃഷിയിടങ്ങളാണ് ഭൂരിഭാഗവും. ഇതു വിട്ടുനല്‍കാന്‍ കൃഷിക്കാരാരുംതന്നെ തയ്യാറുമല്ല. ഭൂമി ഏറ്റെടുക്കലിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ആഴ്ചയിലും സ്ഥലങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. 108 കിലോമീറ്റര്‍ കൃഷിയിടങ്ങളാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി വേണ്ടത്. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രാദേശിക രാഷ്ട്രീയ നേതാക്കളടക്കം രംഗത്തുവന്ന പശ്ചാത്തലത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്.

2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ വാഗ്ദാനമായിരുന്നു ബുളളറ്റ് ട്രെയിന്‍. ബുള്ളറ്റ് ട്രെയിന്‍ പാത 2023 ല്‍ പൂര്‍ത്തിയാക്കുമെന്ന് മുന്‍ കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന സുരേഷ് പ്രഭു അറിയിച്ചിരുന്നു.

പദ്ധതിക്ക് 97,636 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 80 ശതമാനം ജപ്പാന്‍ വായ്പയായി നല്‍കാമെന്നാണ് വാഗ്ദാനം.

 

 

 

 

Comments

comments

Categories: FK News, Slider