വീഡിയോകോണ്‍ ഇടപാട്: ചന്ദ കൊച്ചാറിന് 25 കോടി രൂപ പിഴ ചുമത്താന്‍ സാധ്യത

വീഡിയോകോണ്‍ ഇടപാട്: ചന്ദ കൊച്ചാറിന് 25 കോടി രൂപ പിഴ ചുമത്താന്‍ സാധ്യത

മുംബൈ: ഐസിഐസിഐ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പിഴ ചുമത്താന്‍ സാധ്യത. കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സെബിയുടെ നിയമങ്ങള്‍ അനുസരിച്ച് 25 കോടി രൂപയാണ് പിഴ. അല്ലെങ്കില്‍ ഇതുവരെ നേടിയ സമ്പത്തിന്റെ മൂന്ന് മടങ്ങ്. എന്നാല്‍ ചന്ദ കൊച്ചാറിന്റെ സിഇഒ സ്ഥാനം രാജി വയ്പ്പിക്കാനുള്ള അധികാരം സെബിയ്ക്ക് ഇല്ല. ഭര്‍ത്താവ് ദീപക് കൊച്ചാര്‍ വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ധൂത് എന്നിവരുമായുള്ള ബാങ്ക് ഇടപാടുകള്‍ ചോദ്യം ചെയ്തു കൊണ്ട് സെബി ചന്ദ കൊച്ചാറിനോട് വിശദീകരണം തേടിയിരുന്നു. െ

മെയ് 24 ന് ചന്ദാ കൊച്ചാറിന് നോട്ടീസ് നല്‍കിയിരുന്നു. മറുപടി ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് അടുത്ത നടപടികളിലേക്ക് സെബി നീങ്ങുന്നത്. 2019 മാര്‍ച്ചില്‍ ആണ് ചന്ദ കൊച്ചാറിന്റെ സര്‍വ്വീസ് കാലാവധി തീരുന്നത്.

 

Comments

comments

Related Articles