അഗതിമന്ദിരത്തിന് ധനസഹായം

അഗതിമന്ദിരത്തിന് ധനസഹായം

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ് 25 ലക്ഷം രൂപയുടെ സഹായവുമായി എത്തിയത്

കൊല്ലം: മുണ്ടയ്ക്കല്‍ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം കൈമാറി. അഗതിമന്ദിരത്തിലെ ദയനീയ സ്ഥിതി അറിഞ്ഞ് ഇവരുടെ ദുരിതമകറ്റാന്‍ കഴിഞ്ഞവര്‍ഷം 25 ലക്ഷം രൂപ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് ഇവിടെ കുളി മുറികളും കക്കൂസും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നിര്‍മിച്ചു. കൂടാതെ നിരവധി അടിസ്ഥാന സൗകര്യങ്ങളും പൂവര്‍ഹോം സൊസൈറ്റി നിര്‍മിച്ചു.

റംസാന്‍ മാസത്തില്‍ തന്നെ അഗതിമന്ദിരത്തിലെ മികച്ച സൗകര്യങ്ങള്‍ ഒരുക്കാനും ഭക്ഷണം നല്‍കുവാനും തുക ഉപയോഗിക്കണമെന്ന് എം എ യൂസഫലി നിര്‍ദേശിച്ചിട്ടുണ്ട്. എം എ യൂസഫലിയുടെ 25ലക്ഷം രൂപയുടെ സഹായം ലുലു ഗ്രൂപ്പ് പ്രതിനിധികളായ ജോയി സദാനന്ദന്‍, എന്‍ ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് പൂവര്‍ഹോം സൊസൈറ്റി സെക്രട്ടറി ഡോ.ഡി ശ്രീകുമാറിന് കൈമാറി.

Comments

comments

Categories: More
Tags: funding