ഫേസ്ബുക്കും അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ദുബായും കൈകോര്‍ക്കുന്നു

ഫേസ്ബുക്കും അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ദുബായും കൈകോര്‍ക്കുന്നു

പഠിച്ചിറങ്ങുന്നതിന് മുമ്പ് തന്നെ ജോലി പരിചയം നേടുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പദ്ധതിയിട്ടാണ് പുതിയ നീക്കം

ദുബായ്: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കും അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ദുബായിലെ മുഹമ്മദ് ബിന്‍ റഷിദ് സ്‌കൂള്‍ ഫോര്‍ കമ്യൂണിക്കേഷനും തമ്മില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നു. ഫേസ്ബുക്ക് അഡ്വര്‍ടൈസിംഗിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോഴേ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ധാരണ പകരുന്നതിനും അവരെ വ്യവായത്തിന് വേണ്ട വൈദഗ്ധ്യങ്ങള്‍ക്ക് സ്വായത്തമാക്കാന്‍ സഹായിക്കുന്നതിനുമാണ് പുതിയ പങ്കാളിത്തം.

ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങളും തൊഴില്‍ പരിചയവും നേടുന്നതിന് അവസരമൊരുക്കും. 150 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. ആറ് മാസം നീളുന്ന കോഴ്‌സും ഇതിന്റെ ഭാഗമായി ഇംഗ്ലീഷിലും അറബിയിലും ലഭ്യമാക്കും. ഇന്റേണ്‍ഷിപ്പിന് ശേഷം ബ്ലൂപ്രിന്റ് സര്‍ട്ടിഫിക്കേഷന്‍ എക്‌സാമും വിദ്യാര്‍ത്ഥികള്‍ക്കായിയുണ്ടാകും.

50തിലധികം വിഡിയോ മൊഡ്യൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഉപയോഗപ്പെടുത്താം. എങ്ങനെ മികച്ച പരസ്യങ്ങളുണ്ടാക്കാം, ഡാറ്റ അനലിറ്റിക്‌സ് എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യും

ദുബായിലെ പ്രമുഖ മീഡിയ, മാര്‍ക്കറ്റിംഗ് കമ്പനികളില്‍ അനുഭവപരിചയം നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതാകും പുതിയ കോഴ്‌സെന്ന് എയുഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫേസ്ബുക്ക് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് വിദ്യാര്‍ത്ഥികളെ ഇത് സഹായിക്കുകയും ചെയ്യും.

ഫേസ്ബുക്കിന്റെ ആപ്പുകളെയും സേവനങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ധാരണയുണ്ടാക്കുന്നതാകും ഈ പദ്ധതിയെന്ന് ഫേസ്ബുക്ക് ഏജന്‍സി പാര്‍ട്ണര്‍ യാസെര്‍ നൗവയെരി പറഞ്ഞു. മികച്ച മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളെ വളര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫേസ്ബുക്കിന്റെ ബ്ലൂപ്രിന്റ് പ്രോഗ്രാം ഇതിന് വളരെയധികം സഹായകമാകുമെന്നും മാര്‍ക്കറ്റിംഗ് രംഗത്ത് കരിയര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും യാസെര്‍ പറഞ്ഞു.

പരസ്യങ്ങളുടെ വിവിധ വശങ്ങളെകുറിച്ച് കോഴ്‌സില്‍ ചര്‍ച്ച ചെയ്യും. 50തിലധികം വിഡിയോ മൊഡ്യൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഉപയോഗപ്പെടുത്താം. എങ്ങനെ മികച്ച പരസ്യങ്ങളുണ്ടാക്കാം, ഡാറ്റ അനലിറ്റിക്‌സ് എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം സംരംഭം തുടങ്ങാനും ഇത് സഹായകമായേക്കും.

Comments

comments

Categories: Arabia