ഫാബ്അലിക്ക് 80 കോടിയുടെ മൊത്ത വ്യാപാര മൂല്യം

ഫാബ്അലിക്ക് 80 കോടിയുടെ മൊത്ത വ്യാപാര മൂല്യം

ബെംഗളൂരു: ഓണ്‍ലൈന്‍ വനിതാ ഫാഷന്‍ ബ്രാന്‍ഡായ ഫാബ്അലി ഇക്കഴിഞ്ഞ മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച ലാഭം നേടിയതായി റിപ്പോര്‍ട്ട്. ഓഫ്‌ലൈന്‍ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനി 80 കോടി രൂപയുടെ മൊത്ത വ്യാപാര മൂല്യമാണ് ഇക്കാലയളവില്‍ നേടിയത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സെന്‍ട്രല്‍, ഷോപ്പേഴ്‌സ് സ്റ്റോപ്പ് തുടങ്ങിയ റീട്ടെയ്‌ലര്‍ സ്റ്റോറുകളിലൂടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഫാബ്അലിയുടെ 30 ശതമാനം വരുമാനവും ഓഫ്‌ലൈന്‍ വില്‍പ്പനയിലൂടെയാണ് ലഭിക്കുന്നത്. അടുത്ത 18-24 മാസങ്ങള്‍ക്കുള്ളില്‍ ഈ വിഹിതം 50 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ മാസത്തോടെ സ്‌റ്റോറുകളുടെ എണ്ണം 30 ആക്കി ഉയര്‍ത്താനുള്ള പദ്ധതിക്കായി ഏഴു കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ഇതില്‍ ഏഴു സ്റ്റോറുകള്‍ അടുത്ത മാസം തന്നെ പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ അനുഭവം നല്‍കുന്നതിനായി തങ്ങളുടെ ഓണ്‍ലൈന്‍ ബിസിനസിനായുള്ള കേന്ദ്ര വെയര്‍ഹൗസിലെ ഉല്‍പ്പന്ന വിവര പട്ടികയെ ഓഫ്‌ലാന്‍ സ്‌റ്റോറിന്റെ ഉല്‍പ്പന്ന വിവര പട്ടികയുമായി ഏകീകരിക്കാനും കമ്പനി ശ്രമിച്ചുവരികയാണ്. ഈ സൗകര്യം അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഇതോടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയതിനുശേഷം ആവശ്യമെങ്കില്‍ ഓഫ്‌ലൈന്‍ സ്റ്റോറില്‍ റിട്ടേണ്‍ ചെയ്യാനും തിരിച്ചുമുള്ള സൗകര്യം ലഭ്യമാകുമെന്ന് ഫാബ്അലി സഹസ്ഥാപക ശിവാനി പോഡര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy