ഈദ് ആഘോഷം സവിശേഷമായ ലിനന്‍ ശേഖരവുമായി അരവിന്ദ്

ഈദ് ആഘോഷം സവിശേഷമായ ലിനന്‍ ശേഖരവുമായി അരവിന്ദ്

കൊച്ചി: ഈദ് ആഘോഷത്തിനായി അരവിന്ദ് ലിമിറ്റഡ് സവിശേഷമായ ലിനന്‍ ശേഖരം അവതരിപ്പിച്ചു. വൈവിധ്യമാര്‍ന്ന നിറത്തിലും രൂപത്തിലുമുള്ള വിവിധയിനം തുണിത്തരങ്ങളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. കോട്ടണ്‍ വസ്ത്രങ്ങളും ഈ ശേഖരത്തിലുണ്ട്. പച്ച, നീല, പിങ്ക്, വെള്ള എന്നിങ്ങനെയുളള പേസ്റ്റല്‍ നിറങ്ങളില്‍ ഈദിന്റെ പാരമ്പര്യത്തിന് ഇണങ്ങുന്ന തുണിത്തരങ്ങളാണിവയെന്ന് കമ്പനി അവകാശപ്പെട്ടു.
ആധുനിക ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച്കുര്‍ത്ത, പത്താനി, എത്‌നിക് ജാക്കറ്റ്, ഇന്‍ഡോ വെസ്‌റ്റേണ്‍ ട്യൂണിക് എന്നിവ ഈദിന് അനുയോജ്യമാണ്. അന്താരാഷ്ട്ര ശൈലിയും ആഡംബരവുംഉള്‍ക്കൊള്ളുന്ന ‘ട്രെസ്‌ക’ പ്രീമിയം ബ്രാന്‍ഡ് ആധുനികശൈലിക്ക് ഇണങ്ങുന്നതാണ് എന്ന് അധികൃതര്‍ പറയുന്നു.ഇന്ത്യയിലെമ്പാടുമുള്ള പ്രമുഖ വസ്ത്രവില്‍പ്പനശാലകളിലും അരവിന്ദ് റീട്ടെയ്ല്‍ സ്റ്റോറുകളിലും ഇവ ലഭ്യമാണ്.

Comments

comments

Categories: Business & Economy