ഡിജിറ്റല്‍ പ്രിന്റിങില്‍ ഓഹരി ഉയര്‍ത്താന്‍ സെറോക്‌സ്

ഡിജിറ്റല്‍ പ്രിന്റിങില്‍ ഓഹരി ഉയര്‍ത്താന്‍ സെറോക്‌സ്

ഡിജിറ്റല്‍ പ്രിന്റിംഗ് രംഗത്ത് വിപണി പങ്കാളിത്തം ഉയര്‍ത്താനൊരുങ്ങി സെറോക്‌സ്. കമ്പനിയുടെ അച്ചടി സേവന വിഭാഗത്തില്‍ വലിയ പങ്ക് വഹിക്കുന്നതിനും പുതിയ ചാനല്‍ ഗ്രൂപ്പുകളുടെയും സിസ്റ്റം ഇന്റഗ്രേറ്ററുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജ്കുമാര്‍ റിഷി അറിയിച്ചു.

കോര്‍പ്പറേറ്റുകളും സംരംഭങ്ങളും കൂടാതെ ചെറുകിട ഇടത്തരം ബിസിനസുകളില്‍ പുത്തന്‍ എ4 പ്രിന്ററുകളും നിര്‍മ്മിക്കും. ഈ വര്‍ഷം അവസാനത്തോടെ കമ്പനി ചാനല്‍ പങ്കാളികളുടെ എണ്ണം 5 ല്‍ നിന്നും 10 ലേക്ക് എത്തിക്കും. ഹെവ്‌ലറ്റ് പക്കാര്‍ഡ് പ്രിന്റിനു ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച പ്രിന്റര്‍ കമ്പനിയാണ് സെറോക്‌സ്. എ3 സെഗ്മെന്റില്‍ പുതിയ ഉത്പന്നങ്ങള്‍ വരുന്നതോടെ മാര്‍ക്കറ്റ് ഓഹരിയും വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതുവരെ 25 ശതമാനം ഓഹരികളാണ് കമ്പനിക്കുള്ളത്. പ്രിന്റിങ് കുറച്ചു കൊണ്ട് പൊതുസംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടേയും ഡിജിറ്റല്‍ പ്രിന്റ് ആവശ്യങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് ഇപ്പോഴത്തെ കമ്പനിയുടെ പ്രഥമ ലക്ഷ്യം.

യുഎസിലും യൂറോപ്പിലും പ്രിന്റ് മാര്‍ക്കറ്റുകള്‍ നഷ്ടത്തിലേക്ക് മാറുമ്പോള്‍ ഇന്ത്യയിലും ചൈനയിലുമാണ് പ്രിന്റിങ് മേഖല ലാഭം കൊയ്യുന്നത്.

Comments

comments

Categories: Business & Economy
Tags: Xerox