രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നു

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിക്കുന്നു

ബംഗളൂരു: നോട്ട് നിരോധന സമയത്തേതു പോലെ ഈ വര്‍ഷവും കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗം സംബന്ധിച്ച വിശകലനത്തിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്.

2016 നവംബറില്‍ നോട്ട്‌നിരോധനത്തിന് ശേഷമുള്ള മാസങ്ങളില്‍ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ വര്‍ദ്ധിച്ചിരുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ അജണ്ട നടപ്പായി. രൂപയുടെ പ്രതിസന്ധി മൂലം പലരും ഡിജിറ്റല്‍ പണമിടപാടുകള്‍ തന്നെ നടത്തി. കൂടാതെ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നേരിട്ട് അക്കൗണ്ടില്‍ നിന്ന് പണമടച്ചാല്‍ മതിയാകും. 37 മില്ല്യണ്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. 861 മില്ല്യണ്‍ ഡെബിറ്റ് കാര്‍ഡുകളും ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 15 മാസത്തെ ഉയര്‍ന്ന നിരക്കായ 44,308 കോടിയായി ഉയര്‍ന്നു. ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് 41,857 കോടി രൂപയായിരുന്നു റിസര്‍വ് ബാങ്കില്‍ നല്‍കിയത്.

Comments

comments

Categories: Business & Economy