കമ്പനിയുടെ നഷ്ടത്തിന് കാരണം നോട്ടുനിരോധനം;വീഡിയോകോണ്‍

കമ്പനിയുടെ നഷ്ടത്തിന് കാരണം നോട്ടുനിരോധനം;വീഡിയോകോണ്‍

വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 39 ബില്ല്യന്‍ രൂപയുടെ (579 ദശലക്ഷം ഡോളര്‍) വായ്പക്ക് കാരണമായത് പ്രധാനമന്ത്രിയുടെ നോട്ടുനിരോധനമാണെന്ന്് കമ്പനി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്യത്തെ പ്രഥമ കോടതി, ബ്രസീല്‍ ഗവണ്‍മെന്റ് എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വീഡിയോകോണിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വായ്പക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം കോടതി കമ്പനിയുടെ പാപ്പരത്വം അംഗീകരിച്ചിരിക്കുകയാണ്. ഇത് അനുസരിച്ച് കമ്പനി നിയന്ത്രണം കൈക്കലാക്കാന്‍ ബാങ്ക് ഒരുങ്ങുന്നതിനെതിരെ വീഡിയോകോണ്‍ അപ്പീല്‍ ഫയല്‍ ചെയ്തു. 2016 നവംബറില്‍ നോട്ട് നിരോധനം വന്നതിനെ തുടര്‍ന്ന് കതോഡ് റോ ട്യൂബുകളുടെ വിതരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ബ്രസീലുമായി ചെയ്തിരുന്ന എണ്ണ-ഗ്യാസ് വ്യാപാരത്തിനുള്ള ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കിയതോടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തി. ബ്രസീല്‍ സര്‍ക്കാരില്‍ നിന്ന് വ്യാപാരത്തിന് അംഗീകാരം ലഭിക്കാതെയും വന്നതോടെ കമ്പനിയുടെ പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗങ്ങള്‍ അടഞ്ഞു.

Comments

comments

Categories: Business & Economy
Tags: Videocon