ചോക്‌ളേറ്റ് വിപണിയില്‍ വില്‍പന ഇരട്ടിയായി

ചോക്‌ളേറ്റ് വിപണിയില്‍ വില്‍പന ഇരട്ടിയായി

 

മുംബൈ: ചോകഌറ്റേറ്റ് വിപണിയില്‍ വില്‍പന ഇരട്ടിയായി. 2015 ലെ ഇടിവിന് ശേഷം 2017 ലാണ് വിപണിയില്‍ കാര്യമായ മാറ്റമുണ്ടായത്. 2016 ല്‍ മാത്രം 12 ശതമാനം വളര്‍ച്ചയാണ് കുത്തനെ കൂടിയത്. 2017 ല്‍ ഇത് 12.4 ശതമാനമായി ഉയര്‍ന്നു.

ഐവറി കോസ്റ്റിലും ഖാനയിലും എബോള പടര്‍ന്നു പിടിച്ചതോടെയാണ് ചോക്‌ളേറ്റ് വിപണി നഷ്ടത്തിലായത്. ചോക്‌ളേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ ബീന്‍ എബോള പടരുന്നതിന് കാരണമായിരുന്നു.

2015 ലെ വെല്ലുവിളി നേരിടുന്നതിന്റെ കാരണം, നിര്‍മ്മാണ ചിലവാണെന്ന് മൊന്‍ഡലീസ് ഇന്ത്യ ഡയറക്ടര്‍ മാര്‍ക്കറ്റിങ് (ചോക്ലേറ്റ്‌സ്) അനില്‍ വിശ്വനാഥന്‍ പറഞ്ഞു. 2016, 2017 വര്‍ഷങ്ങളില്‍ വളര്‍ച്ച തിരിച്ചുവരാന്‍ തുടങ്ങി. കൊക്കോ വിലകള്‍ വളരെ ഉയര്‍ന്നതും വിപണനത്തെ ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കൊക്കോ വില ഏറ്റവും കൂടിയ നിരക്കിലായിരുന്നു. ഇത് ഉയര്‍ന്ന ഉല്‍പന്നത്തിന് വില കൂടുന്നതിലേക്ക് നയിച്ചു. ഇതാണ് മാര്‍ക്കറ്റിന് സഹായകമായത്. ചോക്ലേറ്റ് വിപണിയുടെ വളര്‍ച്ച തുടരുമെന്നും, ഇതില്‍ 5-10 രൂപയുടെ വിലകുറച്ച് എത്തിക്കുമെന്നും വിശ്വനാഥന്‍ പറഞ്ഞു. ഇന്ത്യയിലെ ചോക്ലേറ്റ് മാര്‍ക്കറ്റ് പ്രമുഖരായ മൊന്‍ഡലീസ്, ഇന്ത്യയെ നല്ലൊരു വേദിയായി കണക്കാക്കുന്നു.

Comments

comments

Categories: Business & Economy
Tags: Chocolate