ബുള്ളറ്റ് ട്രെയിന്‍: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വൈകുന്നു

ബുള്ളറ്റ് ട്രെയിന്‍: ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വൈകുന്നു

ന്യൂഡെല്‍ഹി: ജപ്പാന്റെ പിന്തുണയോടെ നടപ്പാക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വൈകുന്നു. 17 ബില്യണ്‍ ഡോളറിന്റെ പദ്ധതിക്കാവശ്യമായ ഭൂമി ഡിസംബറിനുള്ളില്‍ ഏറ്റെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇക്കാര്യം വൈകുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മഹാരാഷ്ട്രയിലെ മാങ്ങ,സപ്പോട്ട കര്‍ഷകരുമായുള്ള ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തടസങ്ങള്‍ നീക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇക്കാര്യം ജപ്പാനെയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

മുംബൈയെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിനെതിരെ പ്രാദേശിക രാഷ്ട്രീയക്കാരുടെ പിന്തുണയോടെ വന്‍ പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തുന്നത്. തോട്ടങ്ങള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ കഠിനാധ്വാനം ചെയ്തതാണെന്നും കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ മാത്രമേ ഭൂമി വിട്ടുകൊടുക്കുന്നത് പരിഗണിക്കുവെന്നുമാണ് കര്‍ഷകരുടെ നിലപാട്.
ഭൂമിയേറ്റെടുക്കല്‍ അനിശ്ചിതമായി നീളുന്നത് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി (ജെഐസിഎ) നല്‍കുന്ന വായ്പാ വിതരണവും വൈകാനിടയാക്കുമെന്നാണ് ഇന്ത്യന്‍ റെയ്ല്‍വേ വൃത്തങ്ങള്‍ പറയുന്നത്. അടുത്ത മാസം പദ്ധതിയില്‍ ജെഐസിഎ വിശകലനം നടത്തുന്നുണ്ട്.

പാരിസ്ഥിതിക-സാമൂഹിക പരിഗണനകളെ സംബന്ധിച്ചുള്ള തങ്ങളുെേട മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ശരിയായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജിഐസിഎ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമായ 2022 ഓഗസ്റ്റ് 15 മുതല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: More