ബാങ്കിങ് മേഖല ശക്തിപ്പെടുത്തും; ഉര്‍ജിത് പട്ടേല്‍

ബാങ്കിങ് മേഖല ശക്തിപ്പെടുത്തും; ഉര്‍ജിത് പട്ടേല്‍

ബാങ്ക് തട്ടിപ്പ്, പണമിടപാടുകള്‍, പണത്തകര്‍ച്ച എന്നിവ സംബന്ധിച്ച് പാര്‍ലമെന്ററി പാനല്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ട്. അതിനായി നടപടികള്‍ കൈക്കാള്ളുമെന്ന് പട്ടേല്‍ അറിയിച്ചിട്ടുണ്ട്.

കിട്ടാക്കടങ്ങള്‍ തിരികെ ലഭിക്കുന്നതിനും പ്രശ്‌നം മറികടക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ലമന്ററി പാനലില്‍ അംഗമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി എടിഎമ്മുകളിലെ പണക്ഷാമത്തിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്താനാവശ്യപ്പെട്ടു. ഇന്‍സോള്‍വന്‍സി ബാങ്ക്‌റപ്ടസി കോഡ്(ഐബിസി) നടപ്പിലാക്കുന്നതോടെ ബാങ്ക് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പട്ടേല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് പോലുള്ള പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ്, വായ്പാകുടിശിക ഏറി വരുന്നതില്‍ പാനല്‍ ആശങ്ക അറിയിച്ചു.

Comments

comments

Categories: Banking
Tags: banking