കാര്‍ഷിക മേഖല മത്സരക്ഷമമാകണം

കാര്‍ഷിക മേഖല മത്സരക്ഷമമാകണം

സാങ്കേതിക വിദ്യയുടെ ചിറകിലേറി രാജ്യം പുതിയ കുതിപ്പിന് തയാറെടുക്കുമ്പോഴും ജനസംഖ്യയുടെ പാതിയിലേറെയും അന്നന്നത്തെ അന്നം കണ്ടെത്തുന്നത് കാര്‍ഷിക വൃത്തിയില്‍ നിന്നാണെന്നതാണ് വസ്തുത. ജിഡിപിയിലേക്ക് ഏറ്റവും വലിയ സംഭാവന നല്‍കുന്ന മേഖലകളിലൊന്നായ കാര്‍ഷിക രംഗത്തെ സമീപകാലത്തൊന്നും അവഗണിക്കാന്‍ സാധ്യമല്ലെന്നു മാത്രമല്ല കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യം കൂടിയുണ്ടെന്ന് നിരീക്ഷിക്കുകയാണ് ലേഖകന്‍.

ഇതെഴുതുമ്പോള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുളള കര്‍ഷകര്‍ സമരത്തിലാണ്. നഗരങ്ങളിലേക്കുള്ള പാല്‍, പച്ചക്കറി വിതരണം അവര്‍ നിര്‍ബന്ധപൂര്‍വം തടഞ്ഞിരിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാനും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും വൈദ്യുതി ലഭ്യത മെച്ചപ്പെടുത്താനും ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുമുള്ള സ്വാമിനാഥന്‍ കമ്മീഷനിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. മണ്‍സൂണിനെ ആശ്രയിച്ചും താപനിലയിലെ മാറ്റങ്ങളോട് സംവേദനക്ഷമത പ്രകടിപ്പിച്ചും നിലനില്‍ക്കുന്ന രാജ്യത്തെ കാര്‍ഷിക രംഗത്തിന് സുസ്ഥിരതയുണ്ടോ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നത്. പുരോഗതിയുടെ പേരില്‍ കാര്‍ഷിക രംഗത്തേയും അനുബന്ധ പ്രവര്‍ത്തനങ്ങളേയും വിസ്മരിക്കുകയാണോ നമ്മള്‍?

ജിഡിപിയിലേക്ക് 17.4 ശതമാനം സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖല, ജനസംഖ്യയിലെ 54.6 ശതമാനം ആളുകള്‍ക്ക് തൊഴിലും നല്‍കുന്നു. എന്നാല്‍ 2014 മുതല്‍ മൊത്ത മൂല്യ വളര്‍ച്ചയിലുള്ള (ജിവിഎ) മേഖലയുടെ സംഭാവന കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക രംഗം 2.1 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായി അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. വളര്‍ച്ചയുടെ ചക്രങ്ങള്‍ മുന്നോട്ടുരുണ്ടുകൊണ്ടിരിക്കുകയാണെന്നും മേഖലയുടെ മത്സരക്ഷമത ആകാശം മുട്ടെ ഉയരുമെന്നുമുള്ള പ്രതീക്ഷയാണ് ഇത് കാണിക്കുന്നത്. എന്നിരുന്നാലും, ഇതിന്റെ നേട്ടങ്ങള്‍ ഇനിയും കര്‍ഷകരിലേക്ക് എത്തിയിട്ടില്ല എന്നതാണ് ആശങ്ക ഉയര്‍ന്നുന്ന കാര്യം. അതുകൊണ്ടുതന്നെ, നയങ്ങള്‍ കര്‍ഷകരിലേക്ക് എത്തിച്ചേരുന്നതിന് എത്ര സമയമെടുക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.

കാര്‍ഷിക, കൃഷി അനുബന്ധ മേഖലകളെ മത്സരക്ഷമതയിലേക്ക് നയിക്കുന്നതിന് എന്തുചെയ്യണം എന്ന ചോദ്യത്തിന് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കണം എന്നാണ് ഉത്തരം. 2004-05 മുതല്‍ 2014-15 വരെയുള്ള ദശവല്‍സര കാലയളവില്‍ ഗണ്യമായ വര്‍ധനയാണ് കാര്‍ഷിക ഉല്‍പ്പാദനക്ഷമതയില്‍ ഉണ്ടായത്. എന്നാല്‍ 2015-16 കാലയളവില്‍ മേഖലയിലെ വര്‍ധിക്കുന്ന അലസത സൂചിപ്പിച്ചുകൊണ്ട് ഉല്‍പ്പാദനക്ഷമതയില്‍ ഇടിവുണ്ടായിത്തുടങ്ങി.

കാര്‍ഷിക മേഖലയില്‍ നിന്നും വ്യാവസായിക, സേവന മേഖലകളിലേക്ക് ഒരു രാഷ്ട്രം ഘടനാപരമായ പരിവര്‍ത്തനം നടത്തണമൊണ് പരമ്പരാഗത സാമ്പത്തിക സിദ്ധാന്തം അനുശാസിക്കുന്നത്. എന്നിരുന്നാലും പാതിയിലധികം ജനങ്ങള്‍ ഇപ്പോഴും കാര്‍ഷിക രംഗത്തെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, മേഖലയുടെ മല്‍സരക്ഷമത ഉയര്‍ത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതായുണ്ട്.

കാര്‍ഷിക, കൃഷി അനുബന്ധ മേഖലകളെ മത്സരക്ഷമതയിലേക്ക് നയിക്കുന്നതിന് എന്തുചെയ്യണം എന്ന ചോദ്യത്തിന് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കണം എന്നാണ് ഉത്തരം. 2004-05 മുതല്‍ 2014-15 വരെയുള്ള ദശവല്‍സര കാലയളവില്‍ ഗണ്യമായ വര്‍ധനയാണ് കാര്‍ഷിക ഉല്‍പ്പാദനക്ഷമതയില്‍ ഉണ്ടായത്. എന്നാല്‍ 2015-16 കാലയളവില്‍ മേഖലയിലെ വര്‍ധിക്കുന്ന അലസത സൂചിപ്പിച്ചുകൊണ്ട് ഉല്‍പ്പാദനക്ഷമതയില്‍ ഇടിവുണ്ടായിത്തുടങ്ങി. ഉല്‍പ്പാദനക്ഷമതയിലേക്കുള്ള മുന്നേറ്റം കര്‍ഷകര്‍കരുടെ വിളവിന്റെ അനുപാതം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ, വിലക്കുറവ് മൂലമുണ്ടാകുന്ന നഷ്ടം നികത്തപ്പെടുമെന്നും മനസിലാക്കേണ്ടതുണ്ട്.

ഇന്ത്യയുടെ കാര്‍ഷിക രംഗം എത്രത്തോളം ഉല്‍പ്പാദനക്ഷമാണ്? ഇക്കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യ ഇറക്കുമതി രാജ്യമായ നെതര്‍ലാന്‍ഡ്‌സില്‍ നിന്നും ഏറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. കാര്‍ഷിക ഉല്‍പ്പാദനക്ഷമതയില്‍ കുതിച്ചുചാട്ടത്തിനാണ് ആ രാജ്യം സാക്ഷ്യം വഹിക്കുന്നത്. 1950 കളേക്കാള്‍ അഞ്ച് മടങ്ങ് അധികമായിരുന്നു 2015 ല്‍ ആ രാജ്യത്തെ കാര്‍ഷിക ഉല്‍പ്പാദനക്ഷമത.

പക്ഷേ, എങ്ങനെ? ഉചിതമായ പ്രത്യക്ഷ അടിസ്ഥാന സൗകര്യം, സാമ്പത്തിക അടിസ്ഥാന സൗകര്യം, മെച്ചപ്പെട്ട ആശയവിനിമയം, മേഖലയ്ക്കകത്തുതന്നെയുള്ള നൂതനത, നടത്തിപ്പിലുള്ള കേന്ദ്രീകരണം, കൂടാതെ ഏറ്റവും പ്രധാനമായി മാനവ വിഭവശേഷിയുടെ വികസനം ഉറപ്പു വരുത്തല്‍ എന്നിവയെല്ലാം ഇതിന് ആവശ്യമാണ്.

ഇത് വെച്ച് താരതമ്യം ചെയ്യുമ്പോള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ കാര്‍ഷിക രംഗം പൂര്‍ണമായും അവഗണിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് കാണാം. പ്രത്യേകിച്ച്, ഊര്‍ജ വിതരണത്തിന്റെ കാര്യത്തില്‍. 1960-61 കാലയളവിലെ ഹെക്റ്ററിന് 0.043 കിലോവാട്ട് എന്നതില്‍ നിന്നും 2014-15 കാലയളവില്‍ 0.077 കിലോവാട്ട് ആയി വൈദ്യുതി വിതരണം വര്‍ധിച്ചു. ഇതേ കാലയളവില്‍ തന്നെ വൈദ്യുതിയുടെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഉറവിടങ്ങള്‍ ഏഴ് ശതമാനത്തില്‍ നിന്നും 90 ശതമാനത്തിലേക്ക് വര്‍ധിച്ചു. നവീനത നിലനിര്‍ത്താന്‍, കാര്‍ഷിക രംഗത്തേ ഗവേഷണ വികസന ചെലവിടല്‍ 4.2 ശതമാനം എന്ന സംയോജിത നിരക്കില്‍ വര്‍ധിക്കുകയാണ്.

മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാവുകയും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് എളുപ്പമാവുകയും വേണം. അതായത് ‘ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചിക പോലെ ‘ ഈസ് ഓഫ് ഡൂയിംഗ് ഫാമിംഗ് ആക്റ്റിവിറ്റി’ക്കും പ്രാധാന്യം നല്‍കണം.

2020 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍, ശാസ്ത്ര സാങ്കേതികവിദ്യയില്‍ കൂടുതല്‍ തുക നിക്ഷേപിക്കാനുള്ള നീക്കങ്ങളും ഇന്ത്യാ ഗവണ്‍മെന്റ് നടത്തി. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കാന്‍ ‘ഡിജിറ്റല്‍ കൃഷി’ എന്ന പ്രയോഗം തന്നെ കണ്ടെത്തി. ഉല്‍പ്പാദനക്ഷമത അഭിവൃദ്ധിപ്പെടുത്താനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഇലക്ട്രോണിക് ഉപകരണങ്ങളും പണിയായുധങ്ങളും ഡിജിറ്റല്‍വല്‍കൃത സംവിധാനങ്ങളുടെ സങ്കലനവും തന്നെ ഉപയോഗിക്കുന്നതിലേക്ക് ഇത് വെളിച്ചം വീശി. നിക്ഷ്പക്ഷമായ പ്രാദേശിക വ്യാപനം ഉറപ്പു വരുത്തുന്നതിന് കിഴക്കന്‍ ഇന്ത്യയില്‍ ഹരിത വിപ്ലവം കൊണ്ടുവരാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. കുറഞ്ഞ അരി ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ അഭിസംബോധന ചെയ്യാനാനുള്ള നടപടിയായിരുന്നു ഇത്. മണ്ണിന്റെ ഫലപുഷ്ടി പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയും പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന (പിഎംഎസ്‌കെവൈ) പോലെ ജലസേചന പദ്ധതികള്‍ എന്നിവയും ഇതിനായി നടപ്പാക്കി.

എന്നാല്‍, രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ നമുക്ക് വിസ്മരിക്കാനാകില്ല. അതുകൊണ്ടുതന്നെ, കര്‍ഷകരുടെ മല്‍സരക്ഷമത ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാവുകയും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് എളുപ്പമാവുകയും വേണം. അതായത് ‘ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ സൂചിക പോലെ ‘ ഈസ് ഓഫ് ഡൂയിംഗ് ഫാമിംഗ് ആക്റ്റിവിറ്റി’ക്കും പ്രാധാന്യം നല്‍കണം. മേഖലയുടെ മൊത്തം ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനു പുറമേ, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നതു പോലെ ഉല്‍പ്പന്ന അധിഷ്ഠിത സംഘടനകള്‍, കുറഞ്ഞ താങ്ങുവില, വിപണനത്തില്‍ കേന്ദ്രീകരിച്ചുള്ള ഒരു അതോറിറ്റി, ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം എന്നിവയിലും ശ്രദ്ധയൂന്നാന്‍ കഴിയണം.

വിലയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അസ്ഥിരതയും നിയന്ത്രിക്കാനും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഉത്കണ്ഠ ഒഴിവാക്കാനും സര്‍ക്കാര്‍ വില സ്ഥിരതാ ഫണ്ടിന് രൂപം കൊടുത്തിട്ടുണ്ട്. ‘ഇ-നാം’ എന്ന ഒരു ഇ-പ്ലാറ്റ്‌ഫോമിനും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്. വിപണിയില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ഇലക്ട്രോണിക് കാര്‍ഷിക വിപണിയാണിത്. അതായത്, ദേശീയ കാര്‍ഷിക വിപണിയുടെ ഇ-ട്രേഡിംഗ് വേദി.

കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകള്‍ വര്‍ധിച്ച ഉല്‍പ്പാദനക്ഷമത കാണിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി, കാര്‍ഷിക മേഖലയിലെ മല്‍സരക്ഷമത മറ്റു മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുമെന്ന പ്രതീക്ഷയോടെ ഈ നയങ്ങള്‍ അല്‍പ്പം കൂടി വേഗത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്. ഭക്ഷ്യ സംസ്‌കരണ രംഗത്തെ കൂട്ടായ്മകള്‍ക്കും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും ഇത് ഊര്‍ജം പകരും.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപിറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട് ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider