2018 ബിഎംഡബ്ല്യു എക്‌സ്3 പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കി

2018 ബിഎംഡബ്ല്യു എക്‌സ്3 പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 56.90 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2018 മോഡല്‍ ബിഎംഡബ്ല്യു എക്‌സ്3 യുടെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 56.90 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ്30ഐ ലക്ഷ്വറി ലൈനാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു. ഡീസല്‍ എന്‍ജിന്‍ വേര്‍ഷന്‍ നിര്‍മ്മിച്ചതുപോലെ, ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിലായിരിക്കും എക്‌സ്3 എക്‌സ്‌ഡ്രൈവ്30ഐ ലക്ഷ്വറി ലൈന്‍ അസംബിള്‍ ചെയ്യുന്നത്. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഓള്‍-ന്യൂ ബിഎംഡബ്ല്യു എക്‌സ്3 ഇന്ത്യയില്‍ അനാവരണം ചെയ്തത്. തുടര്‍ന്ന് ഡീസല്‍ വേര്‍ഷനുകളായ എക്‌സ്‌ഡ്രൈവ്20ഡി എക്‌സ്‌പെഡിഷന്‍ (49.99 ലക്ഷം രൂപ), എക്‌സ്‌ഡ്രൈവ്20ഡി ലക്ഷ്വറി ലൈന്‍ (56.70 ലക്ഷം രൂപ) എന്നിവ പുറത്തിറക്കിയിരുന്നു.

റേഡിയേറ്റര്‍ ഗ്രില്ലില്‍ ക്രോം ബാറുകള്‍, ക്രോം സഹിതം ഫോസണ്‍ ഗ്രേ മാറ്റ് നിറത്തില്‍ 2 ടോണ്‍ അണ്ടര്‍ബോഡി പ്രൊട്ടക്ഷന്‍, ക്രോം എയര്‍ ബ്രീത്തര്‍, സവിശേഷമായി രൂപകല്‍പ്പന ചെയ്ത 19 ഇഞ്ച് ലൈറ്റ് അലോയ് വീലുകള്‍ എന്നിവ ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ്30ഐ ലക്ഷ്വറി ലൈനിന്റെ സവിശേഷതകളാണ്. വര്‍നാസ്‌ക ലെതര്‍ അപ്‌ഹോള്‍സ്റ്ററി, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് സഹിതം ചുറ്റും സെന്‍സാടെക് (വിനൈല്‍) നല്‍കിയ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയാണ് കാബിന്‍ വിശേഷങ്ങള്‍. ടച്ച്‌സ്‌ക്രീന്‍, വോയ്‌സ് കണ്‍ട്രോള്‍ എന്നിവ സഹിതം ആറാം തലമുറ ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മറ്റൊരു ഫീച്ചറാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കുന്നു. ഹാര്‍മന്‍ കാര്‍ഡന്റെ 600 വാട്ട് ഓഡിയോ സിസ്റ്റം, ബിഎംഡബ്ല്യു കണക്റ്റഡ് ഡ്രൈവ്, ഓട്ടോമാറ്റിക് ഡിഫ്രന്‍ഷ്യല്‍ ബ്രേക്കുകള്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ്30ഐ ലക്ഷ്വറി ലൈനാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ബിഎംഡബ്ല്യു ട്വിന്‍പവര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ്30ഐ ലക്ഷ്വറി ലൈനിന് കരുത്തേകും. ഈ എന്‍ജിന്‍ 250 ബിഎച്ച്പി പരമാവധി കരുത്തും 350 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് സ്‌റ്റെപ്‌ട്രോണിക് സ്‌പോര്‍ട് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. സ്റ്റിയറിംഗ് വീല്‍ പാഡില്‍ ഷിഫ്റ്ററുകളോടെയും ലഭിക്കും. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 6.3 സെക്കന്‍ഡ് മതി. ബിഎംഡബ്ല്യു എക്‌സ്‌ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം സവിശേഷതയാണ്.

Comments

comments

Categories: Auto