യുഎഇയില്‍ 20 ദശലക്ഷം മൊബീല്‍ വരിക്കാര്‍

യുഎഇയില്‍ 20 ദശലക്ഷം മൊബീല്‍ വരിക്കാര്‍

പ്രീ-പെയ്ഡ് വരിക്കാരുടെ എണ്ണത്തില്‍ മികച്ച വര്‍ധന

ദുബായ്: യുഎഇയില്‍ മൊബീല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 20 ശലക്ഷമായി. 2018 ഏപ്രില്‍ മാസം വരെയുള്ള കണക്കുകളാണിത്. 2017 അവസാനം 19.8 മില്ല്യണ്‍ മൊബീല്‍ വരിക്കാരായിരുന്നു യുഎഇയില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

പ്രീ പെയ്ഡ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മികച്ച വര്‍ധനയുണ്ടായതായി കണക്കുകള്‍ പറുന്നു. 16.7 ദശലക്ഷമാണ് പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം. 2017 അവസാനത്തില്‍ ഇത് 16.54 മില്ല്യണ്‍ ആയിരുന്നു. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം ഏപ്രില്‍ അവസാനമായപ്പോഴേക്കും 3.29 മില്ല്യണ്‍ ആയി ഉയര്‍ന്നു.

സര്‍വീസ് പ്രൊവൈഡര്‍മാരുടെ വരുമാനത്തിലേക്ക് 80 ശതമാനവും സംഭാവന ചെയ്യുന്നത് മൊബീല്‍ സേവനങ്ങളാണെന്ന് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. ബാക്കി 20 ശതമാനം ഡാറ്റ, ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. 2017നെ അപേക്ഷിച്ച് ഫിക്‌സഡ് വരിക്കാരുടെ എണ്ണം 1.32 മില്ല്യണ്‍ ആയി കുറഞ്ഞു.

Comments

comments

Categories: Arabia