ലോകകപ്പ് അറബ് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുമെന്ന് പഠനം

ലോകകപ്പ് അറബ് ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുമെന്ന് പഠനം

ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നല്ലൊരു ശതമാനവും ജോലിസമയത്ത് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്

ദുബായ്: ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയില്‍ കാര്യമായ ഇടിവ് സംഭവിച്ചേക്കുമെന്ന് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് കമ്പനിയായ ഗള്‍ഫ് ടാലന്റ് നടത്തിയ പഠനം പറയുന്നു. ഫുട്‌ബോള്‍ ലോകകപ്പാണ് തൊഴില്‍ദാതാക്കള്‍ക്ക് കടുത്ത തലവേദന സൃഷ്ടിക്കുക.

ഗള്‍ഫ് മേഖലയില്‍ ജോലിയെടുക്കുന്ന നാല് ജീവനക്കാരില്‍ ഒരാള്‍ ജോലി സമയങ്ങളില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പദ്ധതി ഇടുന്നതായാണ് ഗള്‍ഫ്ടാലന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറ്റവും രസകരമായ കാര്യം മിക്ക സീനിയര്‍ ജീവനക്കാരും അവരുടെ കമ്പനി ടിവി സ്‌ക്രീനുകളിലൂടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നതാണ്. താഴെക്കിടയിലുള്ള ജീവനക്കാര്‍ സ്മാര്‍ട്ട്‌ഫോണുകളിലൂടെ ലൈവ് സ്ട്രീമിംഗ് വഴിയാകുമത്രെ ആവേശത്തോടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുക.

ചില ജീവനക്കാര്‍ വെളിപ്പെടുത്തിയത് ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായി തങ്ങള്‍ ജോലിയില്‍ നിന്ന് നേരത്തെ ഇറങ്ങുമെന്നാണ്. അല്ലെങ്കില്‍ വാര്‍ഷിക ലീവ് എടുക്കുമെന്നും. ചിലര്‍ പറഞ്ഞത് സിക്ക് ലീവ് നല്‍കി ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുമെന്നാണ്.

ഏറ്റവും രസകരമായ കാര്യം മിക്ക സീനിയര്‍ ജീവനക്കാരും അവരുടെ കമ്പനി ടിവി സ്‌ക്രീനുകളിലൂടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നതാണ്. താഴെക്കിടയിലുള്ള ജീവനക്കാര്‍ സ്മാര്‍ട്ട്‌ഫോണുകളിലൂടെ ലൈവ് സ്ട്രീമിംഗ് വഴിയാകുമത്രെ ആവേശത്തോടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുക.

ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയിലാണ് ഫുട്‌ബോള്‍ മാമാങ്കം അരങ്ങേറുന്നത്. യുഎഇ സമയമനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കും പുലര്‍ച്ചെ ഒരു മണിക്കും ഇടയ്ക്കാണ് മിക്ക മത്സരങ്ങളും വരുന്നത്. അതുകൊണ്ടുതന്നെ ജോലിയെ ഇത് ബാധിക്കുമെന്ന് തീര്‍ച്ച.

മേഖലയിലൊട്ടാകെ ഫുട്‌ബോള്‍ ജ്വരം തന്നെ പകരുകയാണ്. നാല് അറബ് രാജ്യങ്ങള്‍ ഇത്തവണ ലോകകപ്പിലേക്ക് യോഗ്യത നേടിയതാണ് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഇത്തവണ ഫുട്‌ബോള്‍ താല്‍പ്പര്യം ജനങ്ങളില്‍ ജനിപ്പിച്ചത്. സൗദി അറേബ്യ, മൊറോക്കോ, ട്യുനീഷ്യ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുടെ മത്സരങ്ങളാണ് അറബ് ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്നത്.

ഗള്‍ഫ്ടാലന്റ് സര്‍വേ നടത്തിയവരില്‍ 92 ശതമാനവും പറഞ്ഞത് ലോകകപ്പ് മത്സരങ്ങളുടെ കുറച്ച് ഭാഗമെങ്കിലും അവര്‍ തീര്‍ച്ചയായും കാണുമെന്നാണ്. 28 ശതമാനം പേര്‍ പറഞ്ഞതാകട്ടെ ജോലിസമയത്താണെങ്കിലും തങ്ങള്‍ മത്സരങ്ങള്‍ കാണുമെന്നും. മിക്ക ജീവനക്കാരും രഹസ്യമായി മത്സരങ്ങള്‍ കാണാനാണ് ഉദ്ദേശിക്കുന്നത്.

2014ലെ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളിലൂടെ മാത്രം ബ്രിട്ടനിലെ ജീവനക്കാര്‍ ഉല്‍പ്പാദനക്ഷമതയില്‍ വമ്പന്‍ ഇടിവ് വരുത്തിയതായാണ് ഒരു സര്‍വേയിലൂടെ വ്യക്തമായത്. ഉല്‍പ്പാദനക്ഷമതയിലെ ഇടിവിനെ തുടര്‍ന്ന് കമ്പനികള്‍ക്ക് വന്ന നഷ്ടം 5.6 ബില്ല്യണ്‍ ഡോളറായിരുന്നു.

Comments

comments

Categories: Arabia