വാട്‌സ്ആപ്പ് പേയ്‌മെന്റ്: വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

വാട്‌സ്ആപ്പ് പേയ്‌മെന്റ്: വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: വാട്‌സ്ആപ്പ് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ചില വിവരങ്ങള്‍ സഹസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കൈമാറുന്നുണ്ടെന്ന് വാട്‌സ്ആപ്പ്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങാനിരുന്നതായിരുന്നു വാട്‌സ്ആപ്പിന്റെ പേമെന്റ് ഫീച്ചര്‍. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വൈകിപ്പിക്കുകയായിരുന്നു. വാട്‌സ്ആപ്പ് പേയ്‌മെന്റിന്റെ ബീറ്റാ വേര്‍ഷന്‍ നിലവിലുണ്ട്.

യുപിഐ പണമിടപാടികള്‍ക്ക് ആവശ്യമായ യുപിഐ പിന്‍ നമ്പര്‍ തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു. യുപിഐ പിന്‍ നമ്പര്‍ കാണാനോ അത് ശേഖരിച്ചു വെക്കാനോ വാട്‌സ്ആപ്പിന് കഴിയില്ല. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് യുപിഐ പിന്‍ നമ്പര്‍ എന്‍ക്രിപ്റ്റ് നല്‍കുന്നത്.

വാട്‌സ്ആപ്പ് പേയ്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബാങ്ക് പാര്‍ട്ണര്‍മാരുമായും എന്‍പിസിഐയുമായും മാത്രമാണ് വിവരങ്ങള്‍ കൈമാറുന്നതെന്നും ഫെയ്‌സ്ബുക്കിന് ചില കാരണങ്ങളില്‍ സുരക്ഷയ്ക്ക് വേണ്ടിയാണ് വിവരങ്ങള്‍ കൈമാറുന്നതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

 

Comments

comments

Categories: FK News, Slider, Tech